<font face="mangal" size="3">നീഡ്‌സ് ഓഫ് ലൈഫ് സഹകരണ ബാങ്കിന് (മുംബൈ) ഭാരതീ& - ആർബിഐ - Reserve Bank of India
നീഡ്സ് ഓഫ് ലൈഫ് സഹകരണ ബാങ്കിന് (മുംബൈ) ഭാരതീയ റിസര്വ്
ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു
ഒക്ടോബർ 10, 2017 നീഡ്സ് ഓഫ് ലൈഫ് സഹകരണ ബാങ്കിന് (മുംബൈ) ഭാരതീയ റിസര്വ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അവരുടെ ബന്ധുക്കൾക്കും ഈടില്ലാത്ത ഓവർഡ്രാഫ്ട് സൗകര്യങ്ങൾ നൽകിയത് വഴി ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾ, അവർക്കു താല്പര്യമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് വായ്പ നൽകുന്നത് നിരോധിച്ചു കൊണ്ട് ഭാരതീയ റിസര്വ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങളും മാർഗദര്ശനങ്ങളും ലംഘിക്കുക, സംഭാവന നൽകുക, അടച്ചു തീർത്ത മൂലധനത്തിന്റെ 5 ശതമാനത്തിൽ കൂടുതൽ തുക ഒരു വ്യക്തിക്ക് നൽകുക, റിയൽ എസ്റ്റേറ്റ്/ കൊമേർഷ്യൽ റിയൽ എസ്റ്റേറ്റ്/ ഭവന വായ്പ എന്നിവയിൽ നിശ്ചിത പരിധി ലംഘിക്കുക, ഈടില്ലാത്ത വായ്പയുടെ എക്സ്പോഷർ പരിധി (10 %) ലംഘിക്കുക, രണ്ടു ലക്ഷം രൂപ എന്ന വ്യക്തിഗത ഈടില്ലാ വായ്പയുടെ പരിധി ലംഘിക്കുക, DEAF ലേയ്ക്കുള്ള തുക അടക്കാതിരിക്കുക എന്നീ കാരണങ്ങളാൽ 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം (സഹകരണ സ്ഥാപനങ്ങള്ക്ക് ബാധകമായത്) 47എ(1)(b), 46(4) എന്നീ വകുപ്പുകള് പ്രകാരം ഭാരതീയ റിസര്വ് ബാങ്കില് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നീഡ്സ് ഓഫ് ലൈഫ് സഹകരണ ബാങ്കിന് അഞ്ചു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസര്വ് ബാങ്ക് നല്കിയ കാരണംകാണിക്കല് നോട്ടീസിന് ബാങ്ക് നേരിട്ടും എഴുതിതയ്യാറാക്കിയ മറുപടിയിലൂടെയും വിശദീകരണം നല്കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്ദ്ദേശങ്ങള് ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല് പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില് ഭാരതീയ റിസര്വ് ബാങ്ക് എത്തുകയും ചെയ്തു. അജിത്പ്രസാദ് പത്രപ്രസ്താവന : 2017-2018/981 |