<font face="mangal" size="3">കോല്ഹാപ്പൂർ പ്രഥമിക് ശിക്ഷക് സഹകാരി ബാങ്ക് - ആർബിഐ - Reserve Bank of India
കോല്ഹാപ്പൂർ പ്രഥമിക് ശിക്ഷക് സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ ആർ.ബി.ഐ. പിഴ ചുമത്തി
ജൂലൈ 11, 2016 കോല്ഹാപ്പൂർ പ്രഥമിക് ശിക്ഷക് സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ 1949-ലെ റിസർവ് ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 46(4) സെക്ഷൻ 47A(1)(b) യിലെ വ്യവസ്ഥയുമായി ചേർന്ന് നൽകുന്ന അധികാരം (കോഓപ്പ റേറ്റീവ് സൊസൈറ്റികൾക്ക് ബാധകമാകുന്ന രീതിയിൽ) പ്രയോഗിച്ച്, റിസർവ് ബാങ്ക് പ്രഥമിക് ശിക്ഷക് സഹകാരി ബാങ്ക്, കോല്ഹാപ്പൂ(സാലറി ഏണേഴ്‌സ് ബാങ്ക്)റിന്മേൽ `10 ലക്ഷം (പത്തുലക്ഷം രൂപ മാത്രം) പിഴചുമത്തിയി രിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ മുൻകൂട്ടിയുള്ള അനുവാദ മില്ലാതെ, പ്രവർത്തനനിർദ്ദേശങ്ങൽ ലംഘിച്ച് 2013-14 സാമ്പത്തിക വർഷത്തെ ലാഭവിഹിത വിതരണം പ്രഖ്യാപിച്ചതിനാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. റിസർവ് ബാങ്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ബാങ്ക് രേഖാ മൂലം ഒരു മറുപടി സമർപ്പിച്ചിരുന്നു. കേസിന്റെ നിജസ്ഥിതികളും ബാങ്കി ന്റെ മറുപടിയും പരിഗണിച്ച റിസർവ് ബാങ്ക്, നിയമലംഘനങ്ങൾ പിഴ ചുമത്തപ്പെടേണ്ടവിധം സാരമുള്ളവയാണെന്നുള്ള നിഗമനത്തിൽ എത്തുകയാ ണുണ്ടായത്. അനിരുദ്ധാ ഡി. ജാദവ് പ്രസ്സ് റിലീസ് 2016-2017/85 |