<font face="mangal" size="3">രാജ് സമന്ദ് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, രാജ" - ആർബിഐ - Reserve Bank of India
രാജ് സമന്ദ് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, രാജ് സമന്ദിന്റെ മേൽ ആർബിഐ പിഴ ചുമത്തി
മാർച്ച് 01, 2017 രാജ് സമന്ദ് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, രാജ് സമന്ദിന്റെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അതിന്, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47 A(1) (c) യുടേയും, ഒപ്പം 46(4) ന്റേയും (സഹകരണ സൊസൈറ്റികൾക്കു ബാധകമാവും വിധം) വ്യവസ്ഥകൾ നൽകുന്ന അധികാരമുപയോഗിച്ച്, രാജ്‌സമന്ദിലെ രാജ്‌സമന്ദ് അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ രൊക്കം പണമായി 5 ലക്ഷം (രൂപ അഞ്ചുലക്ഷം മാത്രം) രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. ആർബിഐയുടെ നിർദ്ദേശങ്ങൾ ലംഘിച്ചതിനും (i) ഓഹരി മൂലധനത്തെ വായ്പകളുമായി യോജിപ്പിച്ചതിനും, (ii) ഒരു വ്യക്തിയുടെ പേരിൽ ബാങ്കിന് അനുവദിക്കാവുന്ന നിർദ്ദിഷ്ട വായ്പാ പരിധികൾ ലംഘിച്ചതിനും, (iii) നിർദ്ദിഷ്ട പരിധികൾക്കുമുകളിൽ സുരക്ഷിതമല്ലാത്ത വായ്പകൾ അനുവദിച്ചതിനും, ബാങ്കിംഗിതര ആസ്തികൾ ആർജിച്ചതിനുമാണ് ബാങ്കിന് ഈ പിഴ ചുമത്തിയത്. ബാങ്കിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ, ബാങ്കിന് റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടായിരുന്നു. അതിന് ബാങ്ക് രേഖാമൂലം ഒരു മറുപടി നൽകുകയും ആർബിഐയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറെ നേരിട്ട് കണ്ട് വിശദീകരണം ബോധിപ്പിക്കുകയും ചെയ്തു. വിഷയസംബന്ധമായ വസ്തുതകളും, ബാങ്ക് തൽസംബന്ധമായി നൽകിയ മറുപടിയും പരിഗണിച്ചതിൽ, ബാങ്ക് നടത്തിയ ലംഘനങ്ങൾ സാരവത്താണെന്നും, പിഴചുമത്തിയത് നീതീകരിക്കത്തക്കതാണെന്നും ഉള്ള നിഗമനത്തിൽ റിസർവ് ബാങ്ക് എത്തുകയും ചെയ്തു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2328 |