<font face="mangal" size="3">യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്കിന് (ബാഗ്‌നř - ആർബിഐ - Reserve Bank of India
യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്കിന് (ബാഗ്നൻ സ്റ്റേഷൻ റോഡ് (നോർത്ത്), P.O. ബാഗ്നൻ, ഹൗറ ജില്ല, വെസ്റ്റ് ബംഗാൾ) ഭാരതീയ റിസര്വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു
മെയ് 16, 2018 യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്കിന് (ബാഗ്നൻ സ്റ്റേഷൻ റോഡ് (നോർത്ത്), A. പ്രവർത്തന സ്ഥലം, ശാഖകൾ തുറക്കുന്നതിനുള്ള നയങ്ങൾ, എക്സ്റ്റൻഷൻ കൗണ്ടറുകൾ തുടങ്ങുന്നതും പദവി ഉയർത്തുന്നതും, ATM തുറക്കുന്നത്, ഓഫിസുകൾ മാറ്റി സ്ഥാപിക്കൽ/ വിഭജിക്കൽ/ നിർത്തലാക്കൽ എന്നീ വിഷയങ്ങളിൽ 2015 ജൂലൈ 1 ലെ മാസ്റ്റർ സർക്കുലറിൽ വിശദമാക്കിയിട്ടുള്ള റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും വ്യതിചലിച്ചതിനും B. 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം (സഹകരണ സ്ഥാപനങ്ങൾക്ക് ബാധകമായത്) വകുപ്പ് 35 (2) ലംഘിച്ചതിനും 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമം (സഹകരണ സ്ഥാപനങ്ങള്ക്ക് ബാധകമായത്) 47എ (1)(a), 47എ(1)(c), 46(2), (4) എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസര്വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് ബാങ്കിന് അഞ്ചു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. 2016 മാർച്ച് 31 ലെ പരിശോധനയിൽ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഭാരതീയ റിസര്വ് ബാങ്ക് നല്കിയ കാരണംകാണിക്കൽ നോട്ടീസിന് ബാങ്ക് എഴുതിതയ്യാറാക്കിയ മറുപടിയിലൂടെയും റിസർവ് ബാങ്കിന്റെ കൊൽക്കത്ത റീജിയണൽ ഡയറക്ടർ അധ്യക്ഷനായ മുതിർന്ന ഓഫീസർമാരടങ്ങിയ കമ്മിറ്റിയ്ക്ക് മുൻപാകെ നേരിട്ടും വിശദീകരണം നല്കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്ദ്ദേശങ്ങൾ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല് പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില് ഭാരതീയ റിസര്വ് ബാങ്ക് എത്തുകയും ചെയ്തു. അജിത് പ്രസാദ് പത്രപ്രസ്താവന: 2017-2018/3013 |