<font face="mangal" size="3">ഇൻഡോറിലുള്ള ട്രാൻസ്‌പോർട്ട് സഹകരണ ബാങ്ക് ല& - ആർബിഐ - Reserve Bank of India
ഇൻഡോറിലുള്ള ട്രാൻസ്പോർട്ട് സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ആർബിഐ പിഴ ചുമത്തി.
മാർച്ച് 16, 2017 ഇൻഡോറിലുള്ള ട്രാൻസ്പോർട്ട് സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ആർബിഐ പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47 A(1)(b), ഒപ്പം സെക്ഷൻ 46 (4) (സഹകരണ സംഘങ്ങൾക്ക് ബാധകമാവും വിധത്തിൽ) അനുസരിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്, ഇൻഡോറിലെ ട്രാൻസ്പോർട്ട് സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ₹5 ലക്ഷം പിഴ ചുമത്തിയിരിക്കുന്നു. വായ്പാ നിയമങ്ങൾ അനുസരിക്കുന്ന കാര്യത്തിലും, കെവൈസി നിയമങ്ങൾ പാലിക്കുന്നതിലും, ആർബിഐയുടെ പരിശോധനാ റിപ്പോർട്ട് കൈകാര്യം ചെയ്യുന്നതിലും ആർബിഐ യുടെ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. റിസർവ് ബാങ്ക്, സഹകരണ ബാങ്കിന് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിലുള്ള മറ്റ് വസ്തുതകളും ബാങ്കിന്റെ മറുപടിയും പരിഗണിച്ചശേഷമാണ്, ഈ നിയമലംഘനങ്ങൾ പിഴ ചുമത്തപ്പെടുത്താൻ അർഹതപ്പെട്ടതാണെന്ന നിഗമനത്തിൽ എത്തിയത്. അനിരുദ്ധാ ഡി. ജാദവ് പ്രസ്സ് റിലീസ്: 2016-2017/2473 |