RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78494901

വാൾചന്ദ് നഗർ സഹകാരി ബാങ്ക് ലിമിറ്റഡ്, വാൾചന്ദ് നഗർ, പൂനെ ജില്ല-യ്ക്ക് ആർബിഐ പിഴചുമത്തുന്നു

ഡിസംബർ 24, 2018

വാൾചന്ദ് നഗർ സഹകാരി ബാങ്ക് ലിമിറ്റഡ്,
വാൾചന്ദ് നഗർ, പൂനെ ജില്ല-യ്ക്ക് ആർബിഐ പിഴചുമത്തുന്നു

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4)നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി)യിലെ വ്യവസ്ഥകൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായവ) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട് ഭാരതീയ റിസർവ് ബാങ്ക്, വാൾചന്ദ് നഗർ സഹകാരി ബാങ്ക് ലിമിറ്റഡ്, വാൾചന്ദ് നഗർ, പൂനെ ജില്ല-ക്ക് 5 ലക്ഷം രൂപ (അഞ്ച് ലക്ഷം രൂപ മാത്രം) യുടെ ഒരു ധനപരമായ പിഴചുമത്തിയിരിക്കുന്നു. ആർബിഐ ഉത്തരവ്/നിർദ്ദേശങ്ങൾ ലംഘിച്ചതിനും 2014 ലും 2016-ലും നടന്ന ആർബിഐ ഇൻസ്‌പെക്ഷൻ വേളയിൽ കണ്ടെത്തിയ നാനാവിധമായ ക്രമക്കേടുകളെകുറിച്ചുള്ള വിശദീകരണം വൈകിയതിനും/നൽകാതിരുന്നതിനും, ആർബിഐ ബാങ്കിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്ന തിനുമാണ് ഈ നടപടി.

കാര്യത്തിന്റെ വസ്തുതകൾ പരിഗണിച്ച ശേഷം ചട്ടലംഘനങ്ങൾ സ്ഥിരീകരിക്ക പ്പെട്ടുവെന്നും പിഴ ചുമത്തൽ ന്യായീകരിക്കാവുന്നതുമാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിച്ചേരുകയാണുണ്ടായത്

ആഷിഷ് ദര്യാനി
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ്: 2018-19/1445

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?