<font face="mangal" size="3">ആർബിഐ വിപണി വ്യാപാര സമയം ദീർഘിപ്പിക്കുന്നു - ആർബിഐ - Reserve Bank of India
78528118
പ്രസിദ്ധീകരിച്ചത്
നവംബർ 02, 2020
ആർബിഐ വിപണി വ്യാപാര സമയം ദീർഘിപ്പിക്കുന്നു
നവംബർ 02, 2020 ആർബിഐ വിപണി വ്യാപാര സമയം ദീർഘിപ്പിക്കുന്നു കോവിഡ്-19 കാരണമുണ്ടായ ഉയർന്ന ആരോഗ്യപ്രശ്നങ്ങളും പ്രവർത്തന സംബന്ധമായ ക്രമഭംഗങ്ങളും കണക്കിലെടുത്ത് റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള വിപണികളിലെ വ്യാപാരസമയത്തിൽ 2020 ഏപ്രിൽ 7 മുതൽ ഭേദഗതികൾ വരുത്തിയിരുന്നത്. ലോക്ക്ഡൗണ്‍, ഘട്ടങ്ങളായി പിൻ വലിക്കപ്പെടുകയും, ജനസഞ്ചാര ത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാവുകയും ഓഫീസുകൾ പ്രവർത്തിക്കുകയും ചെയ്തുതുടങ്ങിയതിനാൽ, നിയന്ത്രിത വിപണികളുടെ വ്യാപാരസമയം, ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൻപ്രകാരം, റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിൽ ഉള്ള വിപണികളുടെ വ്യാപാരസമയം താഴെപ്പറയും പ്രകാരം നിയന്ത്രിക്കപ്പെടും.
(യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2020-2021/577 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?