RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78468434

ആര്‍. ബി. ഐ. റിസേര്‍ച്ച് ഇന്റേണ്‍ഷിപ്പ് പദ്ധതി തുടങ്ങുന്നു.

മെയ് 06, 2016

ആര്‍. ബി. ഐ. റിസേര്‍ച്ച് ഇന്റേണ്‍ഷിപ്പ് പദ്ധതി തുടങ്ങുന്നു.

സെന്‍ട്രല്‍ ബാങ്കിംഗ് സംബന്ധമായ ഗവേഷണത്തിന്, ചെറുപ്പക്കാരെ അതിവിദ്ഗധമായ രീതിയില്‍ സജ്ജമാക്കുന്ന ഒരവസരം നല്‍കി റിസര്‍വ് ബാങ്ക് ഒരു റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. അടുത്തകാലത്ത് ബിരുദം നേടി, ധനതത്ത്വ ശാസ്ത്രം, ഫൈനാന്‍സ്, ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ എന്നിവയില്‍ പി. എച്ച്. ഡി. നേടാന്‍ ആഗ്രഹിക്കുന്നവരെയോ, ഗവണ്‍മെന്റ് ഗവേഷണ സ്ഥാപനങ്ങളില്‍ സ്ഥാനം നേടാന്‍ ആഗ്രഹിക്കുന്നവരേയോ അപഗ്രഥനാപരമോ ക്വാന്‍ടിറേറ്റീവ് സംബന്ധമായ പരിഷ്‌ക്കരണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ ചേരാനുദ്ദേശിക്കുന്നവരെയോ ആണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്.

പദ്ധതിയുടെ സവിശേഷതകള്‍ തഴെകൊടുക്കുന്നു.

റോള്‍ വിവരണം
പ്രോജക്ടുകളില്‍ ഗവേഷണം നടത്തുന്ന റിസര്‍വ് ബാങ്ക് ഗവേഷകര്‍, നിലവാരമുള്ള ഫൈനാന്‍ഷ്യല്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പ്രബന്ധങ്ങളുടെ നിര്‍മ്മാണത്തിന് സഹായകമായ വിവരങ്ങളും പേപ്പറുകളും, ഈ ഇന്റേണുകള്‍ പ്രദാനം ചെയ്യണം. ഇന്റേണുകള്‍ സമയോചിതവും, കൃത്യവുമായ വിവരങ്ങള്‍ സമാഹരിക്കുവാന്‍ വേണ്ട സഹായവും ഗവേഷണ പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ വേണ്ട പ്രസക്തമായ, വിശകലനങ്ങളും സ്ഥിതിവിവരകണക്കുകള്‍ അടങ്ങിയ സാമ്പത്തികോപാധികളും നല്കണം. ഇന്റേണുകള്‍ നല്ലനിലവാരമുള്ള ഗവേഷണപരവും നയപരവുമായ പ്രബന്ധങ്ങല്‍ രചിക്കുവാന്‍ സ്വയം പ്രാപ്തിയുള്ളവരായിമാറണം.

യോഗ്യതകള്‍
അപേക്ഷകര്‍, ചേരും മുമ്പ് മൂന്നുവര്‍ഷ അണ്ടര്‍ ഗ്രാഡുവേറ്റ് ഡിഗ്രി പൂര്‍ത്തിയാക്കി ഒരു വര്‍ഷം ബിരുദാനന്തര പഠനം നടത്തിയവരോ, ബി. ടെക് / ബി. ഇ. എന്നീ നാലുവര്‍ഷത്തെ സംയോജിത കോഴ്‌സ് പൂര്‍ത്തിയാക്കിയവരോ ആയിരിക്കണം. സാമ്പത്തിക ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സ്, ഫിനാന്‍സ് തുടങ്ങിയവയില്‍ ക്വാന്റിറ്റേറ്റിവ് ഓറിയന്റഡ് ഡിഗ്രികളുള്ള സ്വയം പ്രചോദിതരായ അപേക്ഷകരോ അല്ലെങ്കില്‍, കമ്പ്യൂട്ടര്‍, വിവരവിശകലനം (data analytics), ഇന്‍ജിനിയറിംഗ് തുടങ്ങിയവയില്‍ വിദഗ്ദന്മാരോ ആയിരിക്കണം. പ്രോഗ്രാമിംഗിനുള്ള വൈദഗ്ദ്യമോ അത് നേടിയെടുക്കാനുള്ള കഴിവോ ഉണ്ടായിരിക്കണം. റിസര്‍വ് ബാങ്കിന്റെ ആഫീസ് അന്തരീക്ഷം അപേക്ഷകര്‍ക്ക് പഠിക്കാനും ഗവേഷണങ്ങളില്‍ പങ്കുചേരനുമുള്ള ധാരാളം അവസരങ്ങള്‍ പ്രദാനം ചെയ്യും. റിസര്‍വ് ബാങ്ക് ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷണങ്ങളുടെ കാതലായ അംശങ്ങളില്‍ താല്പര്യം പതിപ്പിക്കാനും, ഞങ്ങളുടെ ഇതു സംബന്ധമായ പരിശ്രമങ്ങളുടെ ഗുണം സ്വാംശീകരിക്കാന്‍ തയ്യാറുള്ളവരുമായിരിക്കണം. തദ്ദേശവാസികള്‍ക്കും വിദേശികള്‍ക്കും ഈ അവസരം ലഭ്യമാണ്. തൊഴില്‍ പരിചയം വേണമെന്നത് ഒരു മുന്‍വ്യവസ്ഥയല്ല.

അപേക്ഷിക്കേണ്ടവിധം
ഇന്റേണ്‍ഷിപ്പ് ജനുവരി 1 നോ ജൂലൈ 1 നോ ആരംഭിക്കുന്ന വിധത്തില്‍, റിസര്‍വ് ബാങ്കിന്റെ ആവശ്യങ്ങളനുസരിച്ച് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പ് നടത്തും. ബന്ധപ്പെട്ട അര്‍ദ്ധവര്‍ഷത്തിന്റെ ആദ്യത്തെ അഞ്ചുമാസം അപേക്ഷാ ജാലകം തുറന്നിരിക്കും. ഉദാഹരണത്തിന് ജനുവരി ഒന്നിന് തുടങ്ങുന്ന ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷകള്‍ മുന്‍വര്‍ഷത്തെ ജൂലൈ - നവംബര്‍ മാസങ്ങളില്‍ സ്വീകരിക്കപ്പെടുകയും ഡിസംബര്‍ മാസത്തില്‍ പരിശോധിക്കപ്പെടുകയും ചെയ്യും. അതുപോലെ ജൂലൈ ഒന്നിന് തുടങ്ങുന്ന ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷകള്‍ ജനുവരി - മേയ് മാസങ്ങളില്‍ സ്വീകരിക്കപ്പെടുകയും ജൂണില്‍ പരിശോധിക്കപ്പെടുകയും ചെയ്യും. അപേക്ഷകര്‍ നല്‍കിയിട്ടുള്ള C.V., റെഫറന്‍സുകള്‍, ലക്ഷ്യത്തെ സംബന്ധിച്ചുള്ള വിവരണം എന്നിവ ആഗ്രഹമുള്ള റിസര്‍ച്ച് മേഖല / ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ പ്രസക്തമായ ഈ മെയില്‍ ഐഡിയില്‍ അയക്കേണ്ടതാണ്. അതായത് ഇക്കണോമിക് ആന്റ് പോളിസി റിസര്‍ച്ച് (DEPR) ഇവിടെ CLICK ചെയ്ത് ഈ മെയില്‍ അയക്കുക. സ്റ്റാറ്റിസ്റ്റിക്‌സും ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് വിഭാഗത്തിലേയ്ക്ക് ഇവിടെ CLICK ചെയ്ത് ഈ മെയില്‍ അയക്കുക. സ്ട്രാറ്റെജിക് റിസര്‍ച്ച് യൂണിറ്റിന് (SRu) ഇവിടെ CLICK ചെയ്ത് ഈ മെയില്‍ അയക്കുക.

തിരഞ്ഞെടുക്കുന്ന നടപടിക്രമം
റിസര്‍വ് ബാങ്ക് ഒരു വര്‍ഷം, ഏറ്റവും കൂടിയത് 10 ഇന്റേണുകളെ തിരഞ്ഞെടുക്കുകയും ഇവരെ Department of Economic (DEPR) / Department of Statistics and Information Management (DSIM) / Strategic Research Unit (SRU) വിഭാഗങ്ങളില്‍ വിന്യസിക്കുകയും ചെയ്യും.

ഇന്റേണ്‍ഷിപ്പ് കാലയളവ്
ഇന്റേഷിപ്പ് ആറ് മാസക്കാലത്തേയ്ക്കാണ്. യൂണിറ്റിന്റെ ആവശ്യമനുസരിച്ചും ഇന്‍ന്റേണിന്റേ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയും വീണ്ടും ഒരു ആറുമാസത്തേയ്ക്ക് കൂടി നീട്ടാവുന്നതാണ്. അസാധാരണ സന്ദര്‍ഭങ്ങളില്‍ വീണ്ടും നീട്ടികൊടുക്കുന്നത് പരിഗണിക്കും (ആറുമാസത്തിലൊരിക്കല്‍ നീട്ടികൊടു ക്കാവുന്ന രീതിയില്‍ ഏറ്റവും കൂടുതല്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും ഇന്റേണ്‍ഷിപ്പ്). ഇന്റേണ്‍ഷിപ്പിന്റെ ആസ്ഥാനം, മുംബൈ, ഇന്‍ഡ്യ ആയിരിക്കും. കാരണം കാണിക്കാതെ ഒരു മാസത്തെ നോട്ടീസ് നല്‍കി ഇന്റേണ്‍ഷിപ്പ് അവസാനിപ്പിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്.

സൗകര്യങ്ങള്‍
ഇന്റേണുകള്‍ക്ക്, ഓഫീസില്‍ ഇടം, ഇന്റര്‍നെറ്റ് കണക്ഷന്‍, മറ്റ് സഹായ സൗകര്യങ്ങള്‍ എന്നിവ റിസര്‍വ് ബാങ്ക് നല്കും. കൂടാതെ പ്രതിമാസം 35000 രൂപ സ്റ്റൈപ്പന്റായും റിസര്‍വ് ബാങ്ക് നല്കും. താമസ സൗകര്യം ഇന്റേണുകള്‍ തന്നെ ഏര്‍പ്പെടുത്തണം.

നിയമനത്തിന് അവകാശമില്ല
ഇന്റേണ്‍ഷിപ്പുള്ളതുകൊണ്ട് ഇന്റേണുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിയമനം ലഭിക്കാന്‍ അവകാശമുണ്ടായിരിക്കുന്നതല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് വെബ്‌സൈറ്റില്‍ https://opportunities.rbi.org.in/scripts/bs_viewcontent.aspx?Id=3167

സംഗീതാ ദാസ്
ഡയറക്ടര്‍

പ്രസ്സ്‌റിലീസ് 2015-2016/2600

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?