<font face="mangal" size="3">"R" എന്ന അക്ഷരം ഇൻസെറ്റിലുള്ള 2000 ബാങ്ക് നോട്ടുകř - ആർബിഐ - Reserve Bank of India
"R" എന്ന അക്ഷരം ഇൻസെറ്റിലുള്ള 2000 ബാങ്ക് നോട്ടുകൾ
നവംബർ 08, 2016 'R' എന്ന അക്ഷരം ഇൻസെറ്റിലുള്ള 2000 ബാങ്ക് നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 'R' എന്ന അക്ഷരം ഇൻസെറ്റിലുള്ളതും റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഗവർണർ ഡോ. ഊർജ്ജിത് R. പട്ടേലിന്റെ ഒപ്പുള്ളതും അച്ചടിവർഷമായ 2016 മറുവശത്ത് രേഖപ്പെടുത്തിയിട്ടുള്ളതുമായ ₹2000 വിഭാഗത്തിലുള്ള മഹാത്മാഗാന്ധി (പുതിയ) സീരിസിലുള്ള ബാങ്ക് നോട്ടുകൾ താമസിയാതെ പുറത്തിറക്കുന്നതായിരിക്കും. ഇപ്പോൾ പുറത്തിറക്കാനുദ്ദേശിക്കുന്ന മഹാത്മാഗാന്ധി (പുതിയ സീരിസിലുള്ള) ₹2000 ബാങ്ക് നോട്ടുകളുടെ രൂപമാതൃക, എല്ലാവിധത്തിലും, 2016 നവംബർ 8 ലെ പ്രസ്സ് റിലീസ് നമ്പർ 1144 ൽ വിഞ്ജാപനം ചെയ്തിരുന്ന ബാങ്ക് നോട്ടുകളുടേതിന് തുല്യമാണ്. 2016 നവംബർ 8 ലെ പ്രസ്സ്‌റിലീസ് നമ്പർ 1144 ൽ പറഞ്ഞിട്ടുള്ള മുമ്പേ പുറത്തിറക്കിയ ബാങ്ക് നോട്ടുകൾ നിയമപരമായി, വിനിമയക്ഷമമായി തുടരും. അല്പന കില്ലാവാലാ പ്രസ്സ് റിലീസ് 2016-2017/1145 |