<font face="mangal" size="3">ഇൻസെറ്റിൽ "E" എന്ന അക്ഷരമുള്ള മഹാത്മാഗാന്ധി (പ& - ആർബിഐ - Reserve Bank of India
ഇൻസെറ്റിൽ "E" എന്ന അക്ഷരമുള്ള മഹാത്മാഗാന്ധി (പുതിയ) സിരീസിലുള്ള ₹500 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു
നവംബർ 8, 2016 ഇൻസെറ്റിൽ 'E' എന്ന അക്ഷരമുള്ള മഹാത്മാഗാന്ധി (പുതിയ) സിരീസിലുള്ള ₹500 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, താമസിയാതെ രണ്ടുനമ്പർപാനലുകളിലും 'E' എന്ന അക്ഷരം ഇൻസെറ്റിലുള്ള റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ഗവർണർ ഡോ. ഊർജ്ജിത് പട്ടേലിന്റെ ഒപ്പുള്ള, '2016' അച്ചടിവർഷം രേഖപ്പെടുത്തിയ, സ്വഛ് ഭാരത് ലോഗോ മറുവശത്ത് അച്ചടിച്ച ₹500 ന്റെ വിഭാഗത്തിലുള്ള ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നതാണ്. ![]() ![]() ഈ പുതിയ ₹500 ബാങ്ക് നോട്ടുകൾ നേരത്തേയുള്ള നിർദ്ദിഷ്ടബാങ്ക് നോട്ട് (SBN) സിരീസിൽ നിന്നും, നിറം, വലുപ്പം, പ്രമേയം, സുരക്ഷാ ലക്ഷണങ്ങളുടെ സ്ഥാനങ്ങൾ എന്നിവയിലും, രൂപമാതൃകയിലും വ്യത്യസ്തമാണ്. മുഖ്യലക്ഷണങ്ങൾ താഴെകൊടുക്കുന്നു.
കാഴ്ച ബലഹീനതയുള്ളവർക്ക് ഏതുവിഭാഗത്തിൽപെട്ട നോട്ടാണെന്ന് തിരിച്ചറിയാൻ വേണ്ടി (മഹാത്മാഗാന്ധിയുടെ പ്രതിഛായ, അശോകസ്തംഭമുദ്ര, ബ്ലീഡ് വരകൾ വലതുവശത്ത് ₹500 എന്ന് രേഖപ്പെടുത്തിയത്, തിരിച്ചറിയൽ അടയാളം എന്നിവ പ്രതലത്തിൽ നിന്നും പൊങ്ങിനിൽക്കുന്ന രീതിയിൽ ഇന്റാഗ്ലിയോയിൽ അച്ചടിച്ചിരിക്കുന്നു.) അല്പന കില്ലാവാല പ്രസ്സ് റിലീസ് 2016-2017/1146 |