<font face="Mangal" size="3">മഹാരാഷ്ട്രായിലെ ലാത്തൂര്‍ ജില്ലയില്‍, നിലം! - ആർബിഐ - Reserve Bank of India
മഹാരാഷ്ട്രായിലെ ലാത്തൂര് ജില്ലയില്, നിലംഗായിലെ ഡോ: ശിവാജി റാവു പട്ടീല് നിലങ്കോക്കര് അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ ആര് ബി ഐ നിയന്ത്രണ നിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചു
ഫെബ്രൂവരി 22, 2019 മഹാരാഷ്ട്രായിലെ ലാത്തൂര് ജില്ലയില്, നിലംഗായിലെ ഡോ: ശിവാജി റാവു പട്ടീല് മഹാരാഷ്ട്രയിലെ ലാത്തൂര് ജില്ലയില്, നിലംഗായിലെ ഡോ: ശിവാജിറാവു പാട്ടീല് അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ 2019 ഫെബ്രുവരി 16 ബിസിനസ്സ് സമയം അവസാനിച്ചതു മുതല് ആറുമാസകാലയളവിലേക്ക് റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ നിയന്ത്രണ നിര്ദ്ദേശങ്ങള് പുറപെടുവിച്ചിട്ടുണ്ട്. ഈ നിര്ദ്ദേശങ്ങളനുസരിച്ച് ഡോ: ശിവാജിറാവു പാട്ടില് നിലങ്കേക്കര് അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡ്, റിസര്വ് ബാങ്കിന്റെ രേഖാമൂലമുള്ള മുന്കൂര് അനുമതിയില്ലാതെ താഴെപ്പറയുന്ന കാര്യങ്ങള് ചെയ്യാന് പാടില്ല. വായ്പകളോ ലോണുകളോ അനുവദിക്കുക, പുതുക്കുക, നിക്ഷേപങ്ങള് നടത്തുക, ബാദ്ധ്യതകളോ ഉടമ്പടികളോ, ഇവയല്ലാതെയോ തീര്ത്തു പണം കൊടുക്കുകയോ അല്ലെങ്കില് അപ്രകാരം ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുക, ഒത്തു തീര്പ്പുകളിലേര്പ്പെടുക, ബാങ്കിന്റെ വസ്തുക്കളോ, ആസ്തികളോ വില്ക്കുക, കൈമാറ്റം ചെയ്യുക(റിസര്വ് ബാങ്കിന്റെ ഉത്തരവില് പറഞ്ഞിട്ടുള്ളവയല്ലാതെ). കൂടാതെ, 2019 ഫെബ്രുവരി 19 മുതല് ആറുമാസക്കാലത്തേയ്ക്ക്, ഓരോ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് അല്ലെങ്കില് ഏതെങ്കിലും നിക്ഷേപ അക്കൗണ്ട് (അത് ഏതു പേരിലറിയപ്പെട്ടാലും) ഇവയില് നിന്നും രൂപ 1000/- (രൂപ ആയിരം മാത്രം) ത്തില് കവിയാത്ത ഒരു തുക മാത്രമേ പിന്വലിക്കാന് അനുവദിക്കാവൂ. അതും ആ നിക്ഷേപകന് ഒരു വായ്പാക്കാരനെന്ന നിലയിലോ, ജാമ്യക്കാരനെന്ന നിലയിലോ ഏതെങ്കിലും തരത്തില് ബാങ്കിന് കടപ്പെട്ടിട്ടുണ്ടെങ്കില് തുക പ്രസക്തമായ വായ്പാ അക്കൗണ്ടില് വരവു വയ്ക്കണം. ഈ നിയന്ത്രണ നിര്ദ്ദേശങ്ങള്, 1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് (എ എസി എസ്) സെക്ഷന് 35 A, സബ് സെക്ഷന് (1) ഒപ്പം സെക്ഷന് 56 എന്നിവ പ്രകാരം റിസര്വ് ബാങ്കില് നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ചുമത്തിയിട്ടുള്ളതാണ്. നിര്ദ്ദേശങ്ങ ളുടെ ഒരു കോപ്പി പൊതുജനങ്ങളില് താല്പര്യമുള്ള വര്ക്ക് വായിച്ചറിയു വാന് വേണ്ടി ബാങ്ക് മന്ദിരത്തില് പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഈ നിയന്ത്രണ നിര്ദ്ദേശങ്ങള് റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ പുറപ്പെടുവിച്ചു എന്നതിനാല്, അത് സഹകരണ ബാങ്കിന്റെ ബാങ്കിംഗ് ലൈസന്സ് റദ്ദു ചെയ്തതായി കരുതരുത്, ബാങ്ക്, അതിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ ബാങ്കിംഗ് ബിസിനസ്സ്, നിയന്ത്രണങ്ങളോടെ തുടര്ന്നും നടത്തുതാണ്. സാഹചര്യങ്ങള്ക്കനു സരിച്ച് റിസര്വ് ബാങ്ക് ഈ നിര്ദ്ദേശങ്ങളില് ഭേദഗതികള് പരിഗണിക്കുന്ന തായിരിക്കും. അനിരുദ്ധ.ഡി.ജാദവ് പ്രസ്സ്റിലീസ് 2018-2019/2009 |