<font face="mangal" size="3">സിറ്റി കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd., മുംബൈ , മഹാരാ - ആർബിഐ - Reserve Bank of India
സിറ്റി കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd., മുംബൈ , മഹാരാഷ്ട്ര - ഭാരതീയ റിസര്‍വ് ബാങ്ക് ഡയറക്ഷൻ പുറപ്പെടുവിച്ചിരിക്കുന്നു.
ഏപ്രിൽ 18, 2018 സിറ്റി കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd., മുംബൈ , മഹാരാഷ്ട്ര - ഭാരതീയ റിസര്‍വ് ബാങ്ക് ഡയറക്ഷൻ പുറപ്പെടുവിച്ചിരിക്കുന്നു. 2018 ഏപ്രിൽ 17 ന് പുറപ്പെടുവിച്ച ഡയറക്ടീവ് DCBS.CO.BSD-I/D-5/12.22.039/2017-18 പ്രകാരം സിറ്റി കോ -ഓപ്പറേറ്റീവ് ബാങ്കിനെ (മുംബൈ, മഹാരാഷ്ട്ര) ഭാരതീയ റിസര്‍വ് ബാങ്ക് ഡയറക്ഷനു കീഴില്‍ കൊണ്ടുവന്നിരിക്കുന്നു. ഈ ഡയറക്ഷൻ പ്രകാരം നിക്ഷേപകർക്ക് തങ്ങളുടെ സേവിങ്സ് /കറണ്ട് അക്കൗണ്ടുകളിൽ അല്ലെങ്കിൽ മറ്റേതെങ്കിലും പേരിലുള്ള അക്കൗണ്ടുകളിലെ നീക്കിയിരിപ്പിൽ നിന്നും 1000 രൂപയിൽ (ആയിരം രൂപ) കവിയാത്ത തുക മാത്രമേ ഡയറക്ഷനിലെ മറ്റു നിബന്ധനകൾക്ക് വിധേയമായി, പിൻവലിക്കാൻ അനുവദിക്കുകയുള്ളു. റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതി ഇല്ലാതെ സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിന് (മുംബൈ, മഹാരാഷ്ട്ര) വായ്പകൾ പുതുതായി/ പുതുക്കി നൽകുക, നിക്ഷേപം നടത്തുക, പുതിയ നിക്ഷേപങ്ങൾ/ വായ്പകൾ എന്നിവയിലൂടെ ബാങ്കിന് ബാധ്യത വരുത്തുക, ബാധ്യത കുറക്കുവാനോ മറ്റാവശ്യങ്ങൾക്കോ പണമിടപാടുകൾ നടത്തുക/ അതിനു സമ്മതിക്കുക, ബാങ്കിന്റെ കാര്യങ്ങളിൽ മറ്റുള്ളവരുമായി ഒത്തുതീർപ്പിലെത്തുക, ബാങ്കിന്റെ ആസ്തി/ വസ്തുവഹകൾ എന്നിവ വിൽക്കുക/ കൈമാറ്റം ചെയ്യുക, എന്നിങ്ങനെ 2018 ഏപ്രിൽ 17 ന് പുറപ്പെടുവിച്ച ഡയറക്ടീവിൽ പറഞ്ഞിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായി ഒരു കാര്യവും ചെയ്യുവാൻ പാടുള്ളതല്ല. 2018 ഏപ്രിൽ 17ലെ ഇടപാടുകള്‍ അവസാനിക്കുന്ന സമയം മുതൽ ബാങ്ക് ഡയറക്ഷനു കീഴിൽ ആയിരിക്കും. ഭാരതീയ റിസര്‍വ് ബാങ്ക് ബാങ്കിനെ ഡയറക്ഷന് കീഴിൽ കൊണ്ട് വന്ന ഈ നടപടി കാരണം ബാങ്കിന്റെ ലൈസൻസ് റദ്ദു ചെയ്തു എന്ന് കരുതരുത്. ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നത് വരെ നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്കിടപാടുകൾ തുടർന്നും ബാങ്ക് നടത്തുന്നതാണ്. സാഹചര്യങ്ങൾക്കനുസരിച്ചു നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം, 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ബാങ്കിന് മേൽ ഡയറക്ഷൻ ചുമത്തിയിട്ടുള്ളത്. ഡയറക്ഷന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അജിത് പ്രസാദ് പത്രപ്രസ്താവന : 2017-2018/2761 |