<font face="mangal" size="3px">ദി യൂത്ത് ഡെവലപ് മെന്റ് കോ-ഓപ്പറേറ്റീവ് ബാങ - ആർബിഐ - Reserve Bank of India
ദി യൂത്ത് ഡെവലപ് മെന്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്ര യ്ക്ക് ആർബിഐ ആജ്ഞാപനങ്ങൾ നൽകുന്നു
ജനുവരി 7, 2019 ദി യൂത്ത് ഡെവലപ് മെന്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്ര യ്ക്ക് ഭാരതീയ റിസർവ് ബാങ്ക് (2019 ജനുവരി പുറപ്പെടുവിച്ച ആജ്ഞാപനം ഡിസിബിഎസ്.സിഒ.ബിഎസ്‌ഡി-1/ഡി-6/12.22.311/2018-19) ദി യൂത്ത് ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്ര യെ ആജ്ഞാപനത്തിൻ കീഴിലാക്കിയിരിക്കുന്നു. പ്രസ്തുത ആജ്ഞാപനങ്ങളുനുസരിച്ച്, ആർബിഐ ആജ്ഞാപനങ്ങളിൽ വ്യവസ്ഥ വച്ചിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി, ഓരോ സേവിങ്‌സ് ബാങ്ക് അല്ലെങ്കിൽ കറന്റ് അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും നാമത്തിലുള്ള മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ട് എന്നിവയിലെ മൊത്തം ബാലൻസ് തുകയിൽ നിന്നും 5000 രൂപ (രൂപ അയ്യായിരം മാത്രം) യിൽ കവിയാത്ത ഒരു തുക പിൻവലിക്കാൻ നിക്ഷേപകരെ അനുവദിക്കുന്നതാണ്. ദി യൂത്ത് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്ര, ഭാരതീയ റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും വായ്പകളോ അഡ്വാൻസുകളോ അനുവദിക്കു കയോ പുതുക്കി നൽകുകയോ ചെയ്യാൻ പാടില്ലാത്തതും, എന്തെങ്കിലും നിക്ഷേപം നടത്തുവാനോ, ഫണ്ടുകൾ കടമെടുക്കുകയും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള എന്തെങ്കിലും ബാധ്യത വരുത്തി വയ്ക്കുകയോ, ബാധ്യതകളും കടപ്പാടുകളും തീർക്കുവാനായോ അല്ലെങ്കിൽ മറ്റെന്തിനുമായോ പണം നൽകുകയോ അല്ലെങ്കിൽ നൽകാമെന്ന് സമ്മതിക്കുകയോ, എന്തെങ്കിലും ഒത്തു തീർപ്പ് അല്ലെങ്കിൽ വ്യവസ്ഥയിലോ ഏർപ്പെടുകയോ, ബാങ്കിന്റെ ഏതെങ്കിലും വസ്തുവകകളോ അല്ലെങ്കിൽ ആസ്തികളോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അല്ലെങ്കിൽ മറ്റ് വിധത്തിൽ വിട്ടൊഴിയുകയോ ചെയ്യുവാനും 2019 ജനുവരി 4 ന് ആർബിഐ ആജ്ഞാപനത്തിൽ പരസ്യപ്പെടുത്തിയിരിക്കുന്ന വിധത്തി ലൊഴികെ മറ്റ് രീതിയിൽ കഴിയുകയില്ല. ഭാരതീയ റിസർവ് ബാങ്ക് ഇപ്രകാരം ആജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതിനെ, മേൽപ്പറഞ്ഞ ബാങ്കിന് നൽകിയിരിക്കുന്ന ബാങ്കിങ് ലൈസൻസിന്റെ റദ്ദാക്കലായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. ബാങ്കിന്റെ ധനകാര്യസ്ഥിതി മെച്ചപ്പെടുന്നത് വരേയ്ക്കും നിയന്ത്രണങ്ങളോടെ അത് തുടർന്നും ബാങ്കിങ് ബിസിനസ്സ് നടത്തുന്നതായിരിക്കും. സാഹചര്യങ്ങളെ ആശ്രയിച്ച്, ഈ ആജ്ഞാപന ങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് റിസർവ് ബാങ്ക് പരിഗണിക്കുന്നതാണ്. ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35എ യുടെ സബ്‌സെക്ഷൻ (1) പ്രകാരം നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ടാണ് ആജ്ഞാപനങ്ങൾ ചുമത്തിയിരിക്കുന്നത്. ആജ്ഞാപനങ്ങളുടെ ഒരു പകർപ്പ് തത്പരരായവ പൊതു ജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. അനിരുദ്ധ ഡി. ജാദവ് പ്രസ്സ് റിലീസ്: 2018-19/1580 |