RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78495074

ഉത്തർപ്രദേശ്, ബിൻ ജോർ, നാഗിനയിലുള്ള യുണെറ്റഡ് ഇൻഡ്യ സഹകരണ ബാങ്ക് ലിമിറ്റഡിനു ആർ ബി ഐ നൽകിയിരുന്ന നിർദ്ദേശങ്ങൾ പിൻവലിക്കുന്നു

ഒക്‌ടോബർ 14, 2016

ഉത്തർപ്രദേശ്, ബിൻ ജോർ, നാഗിനയിലുള്ള യുണെറ്റഡ് ഇൻഡ്യ സഹകരണ ബാങ്ക് ലിമിറ്റഡിനു ആർ ബി ഐ നൽകിയിരുന്ന നിർദ്ദേശങ്ങൾ പിൻവലിക്കുന്നു.

2015 ജൂലൈ 8-ാം തീയതിയിലെ ഉത്തരവിൻ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർ ബി ഐ), ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 56 നോടൊപ്പം സെക്ഷൻ 35A (എഎസിഎസ്)യും അനുസരിച്ച്, ഉത്തർ പ്രദേശ്, ബിൻജോർ, നാഗിനയിലെ യുണൈറ്റഡ് സഹകരണ ബാങ്ക് ലിമിറ്റഡിനു നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഏറ്റവും ഒടുവിൽ 2016 മാർച്ച് 30 ന് നൽകിയ ഉത്തരവനുസരിച്ച് 2016 ഒക്‌ടോബർ 14 വരെ അതിന് സാധുതയുണ്ടായിരുന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949, സെക്ഷൻ 35A, സബ്‌സെക്ഷൻ (2), ഒപ്പം സെക്ഷൻ 56-ം (എഎസിഎസ്) നൽകുന്ന അധികാരപ്രകാരം, ഇപ്രകാരം ചെയ്യുന്നത് പൊതുതാല്പര്യാർത്ഥമാണെന്നു റിസർവ് ബാങ്കിന് ബോദ്ധ്യമായതിനാൽ, സഹകരണ ബാങ്കിനുനൽകിയിരുന്ന മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ (അപ്പപ്പോൾ ഭേദഗതി ചെയ്തവയുൾപ്പെടെ) പിൻവലിച്ചിരിക്കുന്നു.

ഉത്തരവിന്റെ ഒരു പകർപ്പ്, താല്പര്യമുള്ള പൊതുജനങ്ങൾ വായിച്ചറിയാൻ വേണ്ടി, ബാങ്കിന്റെ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇനിമേൽ ബാങ്കിന് സാധാരണ ബാങ്കിംഗ് ബിസിനസ്സ് തുടർന്ന് ഏറ്റെടുക്കാവുന്നതാണ്.

അനിരുദ്ധാ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് 2016-2017/929

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?