<font face="mangal" size="3">ആർബിഐ സ്വർണ്ണം പണമാക്കൽ (Gold Monetization) പദ്ധതി സംബന്ധമാ& - ആർബിഐ - Reserve Bank of India
ആർബിഐ സ്വർണ്ണം പണമാക്കൽ (Gold Monetization) പദ്ധതി സംബന്ധമായ മുഖ്യനിർദ്ദേശങ്ങൾ ഇടപാടുകാർക്കുവേണ്ടി കൂടുതൽ ഉദാരമാക്കി
ജനുവരി 21, 2016 ആർബിഐ സ്വർണ്ണം പണമാക്കൽ (Gold Monetization) പദ്ധതി സംബന്ധമായ മുഖ്യനിർദ്ദേശങ്ങൾ ഇടപാടുകാർക്കുവേണ്ടി കൂടുതൽ ഉദാരമാക്കി. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സ്വർണ്ണം പണമാക്കൽ (Gold Monetization) പദ്ധതിസംബന്ധമായ മുഖ്യനിർദ്ദേശങ്ങളിൽ കൂറെ ഭേദഗതികൾവരുത്തി. പദ്ധതി ഇടപാടുകാർക്ക് കൂടുതൽ സൗഹൃദപരമായിരിക്കാൻ വേണ്ടിയാണ്, കേന്ദ്രഗവൺമെന്റുമായി പര്യാലോചിച്ച് ഈ ഭേദഗതികൾ വരുത്തിയിട്ടുള്ളത്. നിക്ഷേപകർക്ക്, മദ്ധ്യകാലാവധിയും ദീർഘകാലാവധിയുമുള്ള സർക്കാർ നിക്ഷേപങ്ങൾ, കാലാവധിയെത്തുംമുമ്പ് മദ്ധ്യകാലാവധിയുള്ളവയുടെ കാര്യത്തിൽ ഏറ്റവും കുറവ് ലോക്ക് ഇൻപിരീഡായ മൂന്നുവർഷത്തിനുശേഷവും, ദീർഘകാലാവധിനിക്ഷേപങ്ങൾക്ക് അഞ്ചുവർഷത്തിനുശേഷവും പിൻവലിക്കാം. എന്നാൽ, കാലവധിയ്ക്കു മുമ്പേ പിൻവലിക്കപ്പെടുന്ന നിക്ഷേപങ്ങൾക്ക്, നിക്ഷേപം എത്രകാലത്തേയ്ക്ക് നിലവിലുണ്ടായിരുന്നു എന്നതിനെ ആസ്പദമാക്കി പിഴയായി കുറഞ്ഞ പലിശ മാത്രമേ ലഭിക്കൂ. സ്വർണ്ണം വലിയ അളവിൽ നിക്ഷേപിക്കുന്നവർക്ക്, മൂല്യപരിശോധയ്ക്ക് സൗകര്യമുള്ള ശുദ്ധീകരണ ശാലകളിൽ, നേരിട്ട് നൽകാവുന്നതാണ്. ഇപ്രകാരം ചെയ്യുമ്പോൾ അസംസ്‌കൃത സ്വർണ്ണം നിക്ഷേപിക്കുന്നതിനും, പലിശ ലഭിക്കുന്നതിനും ഇടയ്ക്കുള്ള കാലതാമസം കുറയ്ക്കാൻ സാധിക്കും. ഇതിൽ പങ്കാളികളായിട്ടുള്ള ബാങ്കുകൾക്ക്, ഗവൺമെന്റ് മൊത്തം 2.5% (1.5% കൈകാര്യ ചിലവുകൾക്കും 1% കമ്മീഷനും) കമ്മീഷൻ നൽകുമെന്നും വിശദമാക്കിയിരിക്കുന്നു. ലഭിക്കുന്ന പ്രതികരണങ്ങളെ അടിസ്ഥാനമാക്കി പദ്ധതി നടപ്പിൽ വരുത്തുമ്പോളുണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ നേരിടാനും, ഇടപാടുകാർക്ക് പദ്ധതി കൂടുതൽ സൗഹൃദപരമാക്കുവാനും പദ്ധതി പുനരവലോകനം ചെയ്യപ്പെടും. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2015-2016/1724 |