ആർ ബി ഐ, ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ന്യൂഡൽഹിയിലെ രണ്ടാമത്തെ ഓഫീസ് തുറന്നു
നവംബർ 01, 2016 ആർ ബി ഐ, ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ബാങ്കിംഗ് ശൃംഖലയുടെ ഈ അടുത്തകാലത്തുണ്ടായ പ്രബലമായ വളർച്ചയും, ന്യൂഡൽഹിയിലെ ഇപ്പോഴത്തെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഓഫീസ് വഹിച്ചുകൊണ്ടിരിക്കുന്ന വിപുലമായ അധികാരപരിധിയും പരിഗണിച്ച്, റിസർവ് ബാങ്ക്, ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ രണ്ടാമത്തെ ഓഫീസ് ന്യൂഡൽഹി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ തുറന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ആദ്യത്തെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ അധികാരപരിധി, ഡൽഹിയും ജമ്മുവും കാശ്മീരും ആയിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഓംബുഡ്‌സ്മാന്റെ രണ്ടാമത്തെ ഓഫീസിന്റെ അധികാരപരിധി ഹര്യാനയും (പഞ്ചകുള, യമുനാ നഗർ, അംബാല ജില്ലകളൊഴികെ) ഉത്തർപ്രദേശിലെ ഗാസിയാബാദ്, ഗൗതം ബുദ്ധനഗർ എന്നീ ജില്ലകളുമായിരിക്കും. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/1079 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: