ആർബിഐ, റായ്പ്പൂരിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഓഫീസ് തുറന്നു
ഏപ്രിൽ 17, 2017 ആർബിഐ, റായ്പ്പൂരിൽ ബാങ്കിംഗ് അടുത്തകാലത്ത് ബാങ്കിംഗ് ശൃംഖലയിൽ ഉണ്ടായ കാര്യമായ വർദ്ധനവ് പരിഗണിച്ചും, ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഭോപ്പാലിലെ നിലവിലുള്ള ഓഫീസ് കയ്യാളുന്ന അധികാരാതിർത്തിയുടെ വൈപുല്യം കണക്കിലെടുത്തും, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഛത്തീസ്ഖർ, സംസ്ഥാനത്തിനുവേണ്ടി റായ്പ്പൂരിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഒരു ഓഫീസ് തുറന്നിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ, റായ്പ്പൂരിലെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഓഫീസിന്, ഛത്തീസ്ഖർ സംസ്ഥാനമൊട്ടാകെ അധികാരവ്യാപ്തിയുണ്ടായിരിക്കും. ഇതുവരെ സംസ്ഥാനം ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഭോപ്പാൽ ഓഫീസിന്റെ പരിധിയിലായിരുന്നു. ശ്വേതാ മോഹിലി പ്രസ്സ് റിലീസ് 2016-2017/2798 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: