<font face="mangal" size="3">കർണ്ണാടകയിൽ ബേഡ്ക്കിഹാൽ അർബൻ സഹകരണ ബാങ്ക് ല - ആർബിഐ - Reserve Bank of India
കർണ്ണാടകയിൽ ബേഡ്ക്കിഹാൽ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ, ആർബിഐ പിഴ ചുമത്തി.
ഫെബ്രുവരി 20, 2018 കർണ്ണാടകയിൽ ബേഡ്ക്കിഹാൽ അർബൻ സഹകരണ ബാങ്ക് 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(1) (c), ഒപ്പം സെക്ഷൻ 46(4) (സഹകരണ സൊസൈറ്റികൾക്ക് ബാധകമാവും വിധം) പ്രകാരം ലഭിച്ച അധികാരമുപയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കർണാടക ഡ്ക്കിഹാലിലുള്ള ബേഡ്ക്കിഹാൽ അർബൻ സഹകരണ ബാങ്കിനുമേൽ ₹ 1,00,000/- (രൂപ ഒരു ലക്ഷം മാത്രം) പിഴ ചുമത്തി. ഏറ്റവും കൂടുതൽ നൽകാവുന്ന വായ്പാ പരിധി (Exposure Norms) സംബന്ധമായ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും ബാങ്ക് ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ബാങ്കിന് ഒരു കാരണം കാണിക്കൽ നോട്ടീസു നൽകി. ഇതിന് ബാങ്ക് നേരിട്ട് സമാധാനം കേൾക്കണമെന്ന് അപേക്ഷിച്ചു. കേസിന്റെ വസ്തുതകളും ബാങ്ക് നൽകിയ മറുപടിയും, മുഖദാവിൽ നൽകിയ വിവരങ്ങളും എല്ലാം പരിഗണിച്ചതിൽ, ബാങ്ക് നടത്തിയ ലംഘനങ്ങൾ അടിസ്ഥാനമുള്ളവയാണെന്നും പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നും റിസർവ് ബാങ്ക് തീരുമാനത്തിലെത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2017-2018/2239 |