എ പി മഹാജൻ’സ് സഹകരണ അർബൻ ബാങ്കിന് (ഹൈദരാബാദ്, തെലങ്കാന) ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു
ഡിസംബർ 11, 2017 എ പി മഹാജൻ’സ് സഹകരണ അർബൻ ബാങ്കിന് (ഹൈദരാബാദ്, എക്സ്പോഷർ മാനദണ്ഡം, നിയമത്തിന്റെയും പ്രസ്താവനകളുടെയും അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ എന്നീ വിഷയങ്ങളില്‍ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 47എ(1)(ബി), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എ പി മഹാജൻ’സ് സഹകരണ അർബൻ ബാങ്കിന് (ഹൈദരാബാദ്, തെലങ്കാന) 0.50 ലക്ഷം രൂപയുടെ (അൻപതിനായിരം രൂപയുടെ) പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് ബാങ്ക് എഴുതിതയ്യാറാക്കിയ മറുപടിയിലൂടെ വിശദീകരണം നല്‍കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല്‍ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു. അജിത്പ്രസാദ് പത്രപ്രസ്താവന:2017-2018/1592 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: