<font face="mangal" size="3">ആന്ധ്രാപ്രദേശിലെ നിടഡാവോലിലെ, രാമകൃഷ്ണ മ്യ - ആർബിഐ - Reserve Bank of India
ആന്ധ്രാപ്രദേശിലെ നിടഡാവോലിലെ, രാമകൃഷ്ണ മ്യൂച്വലി എയിഡഡ് സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനു മേൽ പിഴ ചുമത്തി.
ഫെബ്രുവരി 27, 2018 ആന്ധ്രാപ്രദേശിലെ നിടഡാവോലിലെ, രാമകൃഷ്ണ മ്യൂച്വലി എയിഡഡ് 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(b) ഒപ്പം 46(4), (സഹകരണ സൊസൈറ്റികൾക്ക് ബാധകമാവും വിധം) പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആന്ധ്രാപ്രദേശിലെ, നിടഡാവോലിലെ, രാമകൃഷ്ണാ മ്യൂച്വലി എയിഡഡ് സഹകരണ അർബൻ ബാങ്കിനുമേൽ, ഒരു ലക്ഷം രൂപ പണപ്പിഴച്ചുമത്തി. ബാങ്കിന്റെ ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും ലോണുകളും വായ്പകളും നൽകുന്നതു സംബന്ധമായ റിസർവ് ബാങ്ക് നിർദ്ദേശങ്ങളെ ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ബാങ്കിന് ഒരു കാരണം കാണിക്കൽ നോട്ടീസു നൽകി. അതിന് ബാങ്ക് എഴുതിത്തയറാക്കിയ ഒരു മറുപടി സമർപ്പിച്ചു. കേസ് സംബന്ധമായ വസ്തുതകളും, ഇക്കാര്യത്തിൽ ബാങ്ക് നൽകിയ മറുപടിയും, മുഖദാവിൽ നൽകിയ വിശദീകരണങ്ങളും പരിഗണിച്ച റിസർവ് ബാങ്ക്, ലംഘനങ്ങൾ അടിസ്ഥാനമുള്ളവയാണെന്നും പിഴ ചുമത്താൻ തക്കതായി ഉള്ളതാണെന്നുമുള്ള തീരുമാനത്തിൽ എത്തുകയായിരുന്നു. അനിരുദ്ധ ഡി. ജാദവ് പ്രസ്സ് റിലീസ് 2017-2018/2302 |