<font face="Mangal" size="3">ഭാരതീയ റിസർവ് ബാങ്ക് സിന്ധ് കോ-ഓപ്പറേറ്റീവŔ - ആർബിഐ - Reserve Bank of India
ഭാരതീയ റിസർവ് ബാങ്ക് സിന്ധ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, തെലുങ്കാനയ്ക്ക് പിഴ ചുമത്തി
നവംബർ 08, 2017 ഭാരതീയ റിസർവ് ബാങ്ക് സിന്ധ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, തെലുങ്കാനയ്ക്ക് പിഴ ചുമത്തി ബാങ്കിങ്ങ് റെഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 47എ (1) (ബി), സെക്ഷൻ 46 (4) (സഹകരണ സംഘങ്ങൾക്ക് ബാധകമായത്) എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ച് സിന്ധ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, തെലുങ്കാനയ്ക്ക്, എക്സ്പോഷർ പരിധിയും, നിയമപരമായ മററ് നിയന്ത്രണങ്ങളും സംബന്ധിച്ച റിസർവ് ബാങ്കിന്‍റെ ഉത്തരവുകളും, മാർഗനിർദേശങ്ങളും ലംഘിച്ചതിന് 0.50 ലക്ഷം രൂപ പിഴചുമത്തിയിരി ക്കുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കാരണം കാണിക്കൽ നോട്ടീസ് ബാങ്കിന് നല്‍കുകയും, ബാങ്ക് അതിന് എഴുതിതയ്യാറാക്കിയ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ കേസിന്‍റെ വസ്തുതകളും ബാങ്ക് സമർപ്പിച്ച മറുപടിയും, നേരിട്ടുളള ഹിയറിംഗും പരിശോധിച്ചതിൽ നിയമലംഘനം തെളിയിക്കപ്പെട്ടെന്നും ധനപരമായ പിഴചുമത്തേണ്ടതുണ്ടെന്നും റിസര്‍വ് ബാങ്കിനു ബോദ്ധ്യപ്പെട്ടിരിക്കുന്നു. അനിരുദ്ധ ഡി. ജാദവ് പ്രസ് റിലീസ്: 2017-2018/1276 |