<font face="mangal" size="3">ഭാരതീയ റിസര്‍വ് ബാങ്ക് സ്വകാര്യമേഖലയിൽ യൂണ&# - ആർബിഐ - Reserve Bank of India
ഭാരതീയ റിസര്വ് ബാങ്ക് സ്വകാര്യമേഖലയിൽ യൂണിവേഴ്സല് ബാങ്കുകള്ക്ക് "ഓണ്ടാപ്" ലൈസന്സ് നല്കുന്നതിനുള്ള മാര്ഗ്ഗ നിര്ദ്ദേശമനുസരിച്ച് അപേക്ഷ നല്കിയവരുടെ പേരുകള് ആര്. ബി. ഐ. പ്രസിദ്ധീകരിക്കുന്നു
ജൂണ് 30, 2017 ഭാരതീയ റിസര്വ് ബാങ്ക് സ്വകാര്യമേഖലയിൽ റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ സ്വകാര്യമേഖലയിൽ യൂണിവേഴ്സൽ ബാങ്കുകള്ക്ക് 'ഓണ്ടാപ്' ലൈസന്സ് നല്കുന്നതിനുള്ള അപേക്ഷ നല്കിയവരുടെ പേരുകള് ഇന്ന് പ്രസിദ്ധീകരിച്ചു. ഇന്നുവരെ റിസര്വ് ബാങ്കിനു ലഭിച്ചത് യു എ ഇ എക്സ്ചേഞ്ച് ആന്റ് ഫിനാന്ഷ്യൽ സര്വ്വീസ് ലിമിറ്റഡിന്റെ അപേക്ഷയാണ്. സ്വകാര്യമേഖലയില് യൂണിവേഴ്സൽ ബാങ്കുകൾക്ക് 'ഓണ്ടാപ്’ ലൈസന്സ് നല്കാനുള്ള 2016 ഏപ്രിൽ 1 നു നല്കിയ നിര്ദ്ദേശങ്ങളിൽ പറഞ്ഞിരുന്ന പ്രകാരം സുതാര്യത ഉറപ്പുവരുത്താന് ബാങ്കുകളുടെ ലൈസന്സിനു വേണ്ടി അപേക്ഷിക്കന്നവരുടെ പേരുകള് കാലകാലങ്ങളിൽ റിസര്വ് ബാങ്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. അതനുസരിച്ച് അല്പം കൂടി മുന്നോട്ടുപോയി 3 മാസത്തിലൊരിക്കൽ അപേക്ഷകരുടെ പേരുകൾ റിസര്വ് ബാങ്ക് പ്രസിദ്ധീകരിക്കുകയാണ്. ജോസ് ജെ കാട്ടൂര് പത്ര പ്രസ്താവന : 2016-2017/3542 |