RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78469449

ആർ. ബി. ഐയുടെ കാർഷിക ബാങ്കിംഗ് കോളേജ് നടത്തിയ കേസ് രചനാമത്സരം, 2016 - ലെ ഫലങ്ങൾ

ആഗസ്റ്റ് 26, 2016

ആർ. ബി. ഐയുടെ കാർഷിക ബാങ്കിംഗ് കോളേജ് നടത്തിയ കേസ് രചനാമത്സരം,
2016 - ലെ ഫലങ്ങൾ

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ കാർഷിക ബാങ്കിംഗ് കോളേജ് നടത്തിയ കേസ് രചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു.

സ്ഥാനം പങ്കെടുത്ത ആളിന്റെ പേര് ഉദ്യോഗപദവി ബാങ്ക്
ഒന്നാം സ്ഥാനം Ms. മൗലി സംജീവ് ബോഡിവാലാ മാനേജർ കലുപ്പൂർ കൊമേർഴ്‌സിയൽ കോർപ്പറേറ്റീവ് ബാങ്ക് ലി.
രണ്ടാം സ്ഥാനം Mr. വിനീത് കുമാർ ജയിൻ സീനിയർ മാനേജർ ബാങ്ക് ഓഫ് ബറോഡാ
മൂന്നാം സ്ഥാനം Mr. സുപ്രിയാ സാഹ അസിസ്റ്റന്റ് മാനേജർ ബങ്കിയാ ഗ്രാമീൺ വികാസ് ബാങ്ക്

കോളേജ്, 2016 ഫെബ്രുവരി മാസത്തിൽ, നൂതനമായ വഴിയിലൂടെ 'ഒരു എം. എസ്. എം. ഇ. (MSME) അപേക്ഷകന് എങ്ങിനെ വായ്പ നൽകാം' എന്ന വിഷയത്തിൽ ഒരു കേസ് രചനാ മത്സരം, സംഘടിപ്പിച്ചിരുന്നു. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, മേഖലാ, ഗ്രാമീണ ബാങ്കുകൾ (RRBs), സംസ്ഥാന സഹകരണ ബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ, ബാങ്കിംഗിതര ഫൈനാൻസ് കമ്പനികൾ എന്നിവയിലെ ജീവനക്കാർക്ക് വേണ്ടിയായിരുന്നു മത്സരം. ബാങ്കിംഗ് രംഗത്തേയും, വിദ്യാഭ്യാസരംഗത്തേയും പ്രമുഖരടങ്ങിയ ഒരു പാനലായിരുന്നു എൻട്രികൾ വിലയിരുത്തിയത്. (a) മറ്റു ബാങ്കുകളെ ഉണർത്തുവാനുള്ള രചനയുടെ കഴിവ് (50% വെയ്‌റ്റേജ്) (ii) പ്രശ്‌നപരിഹാരത്തിനുള്ള പാടവം (25% വെയ്‌റ്റേജ്) (iii) അവതരണ രീതി, ഭാഷ, വ്യക്തത (25% വെയ്‌റ്റേജ്) എന്നിങ്ങനെയായിരുന്നു മാനദണ്ഡങ്ങൾ.

വിജയികൾക്ക് 20000 രൂപ (ഒന്നാം സമ്മാനം) 15000 രൂപ (രണ്ടാം സമ്മാനം) 10000 രൂപ (മൂന്നാം സമ്മാനം) എന്നിങ്ങനെ രൊക്കം പണവും, സർട്ടിഫിക്കറ്റുകളും നൽകും.

അല്പന കില്ലാവാല
പ്രിൻസിപ്പൽ അഡൈ്വസർ

പ്രസ്സ് റിലീസ് 2016-2017/516

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?