<font face="mangal" size="3">പഞ്ചാബ് നാഷണൽ ബാങ്കിലെ സാമ്പത്തിക തിരിമറിയ - ആർബിഐ - Reserve Bank of India
പഞ്ചാബ് നാഷണൽ ബാങ്കിലെ സാമ്പത്തിക തിരിമറിയെ സംബന്ധിച്ച റിസർവ് ബാങ്കിൻറെ പ്രസ്താവന
ഫെബ്രുവരി 16, 2018 പഞ്ചാബ് നാഷണൽ ബാങ്കിലെ സാമ്പത്തിക തിരിമറിയെ സംബന്ധിച്ച റിസർവ് ബാങ്കിൻറെ പ്രസ്താവന പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായ 1.77 ബില്യൺ ഡോളറിൻറെ തിരിമറിയുടെ പശ്ചാത്തലത്തിൽ ആ ബാങ്ക് മറ്റുള്ള ബാങ്കുകൾക്കു നൽകിയ ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് ബാധ്യത ഏറ്റെടുക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്കിനോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടതായി മീഡിയ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത്തരം നിർദ്ദേശം നൽകി എന്നത് റിസർവ് ബാങ്ക് നിഷേധിക്കുന്നു. ആ ബാങ്കിലെ ഒന്നോ അതിലധികമോ ജീവനക്കാരുടെ ദുരുദ്ദേശപരമായ പ്രവൃത്തിയും, ആഭ്യന്തര നിയന്ത്രണത്തിലുണ്ടായ പരാജയവും മൂലമുണ്ടായ ഓപ്പറേഷണൽ റിസ്കിൻറെ ഫലമാണ് പി.എൻ.ബി.യിലെ സാമ്പത്തിക തിരിമറി. റിസർവ് ബാങ്ക് ആ ബാങ്കിലെ കൺട്രോൾ സിസ്റ്റത്തെ സംബന്ധിച്ച വിദഗ്ധ പരിശോധന തുടങ്ങിക്കഴിഞ്ഞു. ബാങ്കുകളുടെ മേൽനോട്ടസ്ഥാപനം എന്ന നിലയിൽ റിസർവ് ബാങ്ക് ആ ബാങ്കിനെതിരെ തക്കതായ നടപടി സ്വീകരിക്കും. ജോസ് കെ. കാട്ടൂർ പത്ര പ്രസ്താവന: 2017-2018/2233 |