<font face="mangal" size="3">ബാങ്ക് ഓഫ് ഗയാനയുമായി മേല്‍നോട്ട സഹകരണവും മ& - ആർബിഐ - Reserve Bank of India
ബാങ്ക് ഓഫ് ഗയാനയുമായി മേല്നോട്ട സഹകരണവും മേല്നോട്ട അറിവിന്റെ കൈമാറ്റവും എന്ന വിഷയത്തില് ഭാരതീയ റിസര്വ്വ് ബാങ്ക് ധാരണാപത്രം ഒപ്പുവയ്ക്കുന്നു
ഏപ്രില് 20, 2017 ബാങ്ക് ഓഫ് ഗയാനയുമായി മേല്നോട്ട സഹകരണവും മേല്നോട്ട ബാങ്ക് ഓഫ് ഗയാനയുമായി മേല്നോട്ട സഹകരണവും മേല്നോട്ട അറിവിന്റെ കൈമാറ്റവും എന്ന വിഷയത്തില് ഭാരതീയ റിസര്വ്വ് ബാങ്ക് ധാരണാപത്രം ഒപ്പുവച്ചു. ബാങ്ക് ഓഫ് ഗയാനക്ക് വേണ്ടി ഗവര്ണര് ഡോ.ഗോബിന്ദ് എന്.ഗംഗയും ഭാരതീയ റിസര്വ് ബാങ്കിനു വേണ്ടി ഗവര്ണര് ഡോ.ഉര്ജ്ജിത് ആര്.പട്ടേലും ധാരണാപത്രത്തില് ഒപ്പുവച്ചു. വിപുലമായ സഹകരണത്തിനും മേല്നോട്ട വിവരങ്ങളുടെ കൈമാറ്റത്തിനുമായി ഭാരതീയ റിസര്വ്വ് ബാങ്ക് ഏതാനും രാജ്യങ്ങളുടെ ബാങ്കിംഗ് മേല്നോട്ട ഏജന്സികളുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതോടുകൂടി ഭാരതീയ റിസര്വ്വ് ബാങ്ക് 40 ധാരണാപത്രങ്ങളും മേല്നോട്ട സഹകരണത്തിനുള്ള ഒരു കത്തും സഹകരണത്തിനുള്ള ഒരു പ്രസ്താവനയും ഒപ്പുവച്ചിട്ടുണ്ട്. അജിത് പ്രസാദ് പത്രപ്രസ്താവന: 2016-2017/2842 |