<font face="mangal" size="3">മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമ - ആർബിഐ - Reserve Bank of India
മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം എന്നിവയെ സംബന്ധിച്ച്, ആർബിഐ, സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയയുമായി ധാരണാപത്രം ഒപ്പുവച്ചു
മാർച്ച് 22, 2017 മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം എന്നിവയെ സംബന്ധിച്ച്, സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയയുമായി ധാരണാപത്രം ഒപ്പുവച്ചു. സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയയ്ക്ക് വേണ്ടി ഗവർണർ മി: ഗോഡ്‌വിൻ എമിഫിലേയും റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്കുവേണ്ടി ഡോ. ഉർജിത് ആർ. പട്ടേലും ധാരണാപത്രം ഒപ്പുവച്ചു. മെച്ചപ്പെട്ട സഹകരണം വർദ്ധിപ്പിക്കുന്നതിനും, മേൽനോട്ടസംബന്ധമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുമായി, റിസർവ് ബാങ്ക് ഏതാനും രാജ്യങ്ങളിലെ സുപ്പർവൈസറന്മാരുമായി മേൽനോട്ട സഹകരണസംബന്ധമായ എഴുത്തുകളും, സഹകരണ പ്രസ്താവനകളും ഒപ്പുവച്ചിട്ടുണ്ട്. ഇതുൾപ്പെടെ, ആർബിഐ അത്തരത്തിലുള്ള 37 ധാരണാപത്രങ്ങളും മേൽനോട്ടസഹകരണസംബന്ധമായ ഒരെഴുത്തിലും, ഒരു സഹകരണ പ്രസ്താവനയിലും ഒപ്പ് വച്ചിട്ടുണ്ട്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2527 |