<font face="mangal" size="3">"മേൽനോട്ട സഹകരണവും, മേൽനോട്ട വിവരങ്ങളുടെ പങŔ - ആർബിഐ - Reserve Bank of India
"മേൽനോട്ട സഹകരണവും, മേൽനോട്ട വിവരങ്ങളുടെ പങ്കുവെയ്ക്കലും" - കംബോഡിയൻ ബാങ്കുമായി ആർ. ബി. ഐ. ധാരണാപത്രം ഒപ്പുവച്ചു.
ജൂലൈ 01, 2016 'മേൽനോട്ട സഹകരണവും, മേൽനോട്ട വിവരങ്ങളുടെ പങ്കുവെയ്ക്കലും' - റിസർവ് ബാങ്ക്, കംബോഡിയൻ നാഷണൽ ബാങ്കുമായി മേൽനോട്ട സഹക രണവും, മേൽനോട്ടവിവരങ്ങളുടെ പങ്കുവയ്ക്കലും സംബന്ധമായുള്ള ഒരു ധാരണാപത്രം (MoU) ഒപ്പുവച്ചു. കംബോഡിയൻ നാഷണൽ ബാങ്കിനുവേണ്ടി, അതിന്റെ സൂപ്പെർവൈസർ എച്ച്. ഇ. കിം വാദയും റിസർവ് ബാങ്കിന് വേണ്ടി, ബാങ്കിംഗ് സൂപ്പെർ വിഷൻ വിഭാഗം ചീഫ് ജനറൽ മാനേജർ-ഇൻ-ചാർജ് ശ്രീമതി. മീന ഹേമ ചന്ദ്രയുമാണ് ധാരണാപത്രം ഒപ്പുവച്ചത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, കൂടുതൽ സഹകരണം സ്ഥാപിക്കുന്നതിന് വേണ്ടിയും മേൽനോട്ടസംബന്ധമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് വേണ്ടിയും ഏതാനും രാജ്യങ്ങളുമായി മേൽനോട്ട സഹകരണരേഖകളും, സഹകരണ പ്രഖ്യാപനവും ഒപ്പുവച്ചിട്ടുണ്ട്. ഇതുൾപ്പെടെ റിസർവ് ബാങ്ക് ഇതുപോലെയുള്ള 33 ധാരണാപത്രങ്ങളും മേൽനോട്ട സഹകരണ രേഖകളും, ഒരു സഹകരണ പ്രഖ്യാപനവും ഒപ്പു വച്ചിട്ടുണ്ട്. അജിത് പ്രസാദ് പ്രസ്സ്‌റിലീസ് 2016-2017/15 |