റോയല്‍ മോണിറ്ററി അതോറിറ്റി, ഭൂട്ടാനുമായി "മേല്‍നോട്ട സഹകരണവും മേല്‍നോട്ട അറിവിന്റെ കൈമാറ്റവും" എന്ന വിഷയത്തില്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് ധാരണാപത്രം ഒപ്പുവയ്ക്കുന്നു
ഏപ്രില്‍ 18, 2017 റോയല്‍ മോണിറ്ററി അതോറിറ്റി, ഭൂട്ടാനുമായി "മേല്‍നോട്ട സഹകരണവും റോയല്‍ മോണിറ്ററി അതോറിറ്റി, ഭൂട്ടാനുമായി "മേല്‍നോട്ട സഹകരണവും മേല്‍നോട്ട അറിവിന്റെ കൈമാറ്റവും" എന്ന വിഷയത്തില്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് ധാരണാപത്രം ഒപ്പുവച്ചു. റോയല്‍ മോണിറ്ററി അതോറിറ്റിയ്ക്കുവേണ്ടി ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ശ്രീ.ഫാജോ ഡോര്‍ജിയും ഭാരതീയ റിസര്‍വ്വ് ബാങ്കിനുവേണ്ടി ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ശ്രീ.എസ്.എസ്.മുണ്ട്റയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വിപുലമായ സഹകരണത്തിനും മേല്‍നോട്ട വിവരങ്ങളുടെ കൈമാറ്റത്തിനുമായി ഭാരതീയ റിസര്‍വ്വ് ബാങ്ക് ഏതാനും രാജ്യങ്ങളുടെ ബാങ്കിംഗ് മേല്‍നോട്ട ഏജന്‍സികളുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതോടുകൂടി ഭാരതീയ റിസര്‍വ്വ് ബാങ്ക് 39 ധാരണാ പത്രങ്ങളും മേല്‍നോട്ട സഹകരമത്തിനുള്ള ഒരു കത്തും സഹകരണത്തിനു്ള്ള ഒരു പ്രസ്താവനയും ഒപ്പ് വച്ചിട്ടുണ്ട്. അല്പനാ കില്ലാവാല പത്രപ്രസ്താവന 2016-2017/2808 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: