<font face="mangal" size="3">മേൽനോട്ട സഹകരണവും, മേൽനോട്ട വിവരങ്ങളുടെ പങŔ - ആർബിഐ - Reserve Bank of India
മേൽനോട്ട സഹകരണവും, മേൽനോട്ട വിവരങ്ങളുടെ പങ്കുവെയ്ക്കലും - മയാൻമർ സെൻട്രൽ ബാങ്കുമായി, ആർബിഐ ധാരണാപത്രം ഒപ്പുവച്ചു
ഒക്ടോബർ 21, 2016 മേൽനോട്ട സഹകരണവും, മേൽനോട്ട വിവരങ്ങളുടെ പങ്കുവെയ്ക്കലും - മയാൻമർ സെൻട്രൽ ബാങ്കുമായി, ആർബിഐ ധാരണാപത്രം ഒപ്പുവച്ചു റിസർവ് ബാങ്ക്, മയാൻമർ സെൻട്രൽ ബാങ്കുമായി 2016 ഒക്ടോബർ 19 ന് മേൽനോട്ടസഹകരണവും, മേൽനോട്ടവിവരങ്ങളുടെ പങ്കുവയ്ക്കലും സംബന്ധമായുള്ള ഒരു ധാരണാപത്രം (MoU) ഒപ്പുവച്ചു. മയാൻമർ ഗവൺമെന്റിനുവേണ്ടി വിദേശകാര്യവകുപ്പ് സ്റ്റേറ്റ്മിനിസ്റ്ററായ മി. യു ക്യാ ടിനും, റിസർവ് ബാങ്കിനുവേണ്ടി ഡപ്യൂട്ടി ഗവർണർ ശ്രീ. എസ്. എസ്. മുണ്ഡ്രയുമാണ്, ന്യൂഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടേയും, മയാൻമാർ സ്‌റ്റേറ്റ്കൗൺസലർ H.E. ആംങ്‌സാൻ സൂകിയുടേയും മഹനീയ സാന്നിദ്ധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, മറ്റ് രാജ്യങ്ങളുമായി കൂടുതൽ സഹകരണം സ്ഥാപിക്കുന്നതിന് വേണ്ടിയും ചില രാജ്യങ്ങളിലെ മേൽനോട്ട ഉദ്യോഗസ്ഥന്മാരുമായി മേൽനോട്ടസംബന്ധമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് വേണ്ടിയും മേൽനോട്ട സഹകരണ ധാരണാപത്രങ്ങളും പ്രഖ്യാപനവും ഒപ്പുവച്ചിട്ടുണ്ട്. ഇതുൾപ്പെടെ റിസർവ് ബാങ്ക് ഇതുപോലെ 34 മേൽനോട്ട സഹകരണ ധാരണാപത്രങ്ങളും, ഒരു സഹകരണ പ്രഖ്യാപനവും ഒപ്പുവച്ചിരിക്കുന്നു. അല്പനാ കില്ലാവാല പ്രസ്സ് റിലീസ് 2016-2017/995 |