<font face="mangal" size="3">ആര്‍. ബി. ഐ. "S" എന്ന അക്ഷരം ഉള്ളടങ്ങിയ <span style="font-family:Arial;">₹</span> 20 ബാ! - ആർബിഐ - Reserve Bank of India
ആര്. ബി. ഐ. "S" എന്ന അക്ഷരം ഉള്ളടങ്ങിയ ₹ 20 ബാങ്ക് നോട്ടുകള് പുറപ്പെടുവിക്കുന്നു.
ജൂണ് 15, 2016 ആര്. ബി. ഐ. 'S' എന്ന അക്ഷരം ഉള്ളടങ്ങിയ റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ, താമസിയാതെ, 'S' എന്ന അക്ഷരം രണ്ട് നമ്പര് പാനലുകളിലും ഉള്ളടങ്ങിയതും റിസര്വ് ബാങ്ക് ഗവര്ണര് രഘുറാം രാജന്റെ കയ്യൊപ്പുള്ളതുമായ ₹ 20 ബാങ്ക് നോട്ടുകള് പുറത്തിറക്കും. ഈ ബാങ്ക് നോട്ടുകളുടെ മറുവശത്ത് '2016' എന്നവര്ഷം അച്ചടിച്ചിരിക്കുന്നത് കാണാം. ഇപ്പോള് പുറത്തിറക്കാനുദ്ദേശിക്കുന്ന ഈ ബാങ്ക് നോട്ടുകള് എല്ലാ വിധത്തിലും മഹാത്മാഗാന്ധി സിരീസ് 2005, ₹ 20 ബാങ്ക് നോട്ടുകളുടെ അതേ രൂപത്തില് തന്നെയായിരിക്കും. ഇതിനുമുമ്പ് ആര്. ബി. ഐ. പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ₹ 20 വിഭാഗത്തില്പെട്ട ബാങ്ക് നോട്ടുകളും നിയമപരമായി വിനിമയ യോഗ്യമായി തുടരും. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2015-2016/2914 |