<font face="mangal" size="3"><span style="font-family:Arial;">₹</span>10 രൂപാ ബാങ്ക് നോട്ടുകള്‍ "L" എന്ന് ഉള്‍ചœ - ആർബിഐ - Reserve Bank of India
₹10 രൂപാ ബാങ്ക് നോട്ടുകള് "L" എന്ന് ഉള്ചേര്ത്ത അക്ഷരത്തോടെ ആര്. ബി. ഐ. പുറപ്പെടുവിക്കുന്നു.
ഏപ്രില് 13, 2016 ₹ 10 രൂപാ ബാങ്ക് നോട്ടുകള് 'L' എന്ന് ഉള്ചേര്ത്ത അക്ഷരത്തോടെ റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ താമസിയാതെ മഹാത്മാഗാന്ധി സീരിസ് 2005 - ല് 'L' എന്ന അക്ഷരം ഉള്ചേര്ത്ത് ₹10 വിഭാഗത്തിലെ ബാങ്ക് നോട്ടുകള് പുറപ്പെടുവിക്കുന്നതാണ്. റിസവര് ബാങ്ക് ഗവര്ണര് ഡോ. രഘുറാം ജി. രാജന്റെ കയ്യോപ്പോടുകൂടിയ ഈ നോട്ടുകളുടെ മറുവശത്ത്, അച്ചടിച്ച വര്ഷമായ 2016 എന്നും അച്ചടിച്ചിട്ടുണ്ടാവും. ഇപ്പോള് പുറപ്പെടുവിക്കുവാനുദ്ദേശിച്ചിട്ടുള്ള ബാങ്ക് നോട്ടുകളുടെ രൂപം എല്ലാ വിധത്തിലും ഇതിന് മുമ്പും പുറപ്പെടുവിച്ചിട്ടുള്ള മഹാത്മാഗാന്ധി സിരീസ് 2005 ന്റേതുപൊലെ തന്നെ. ഒരു വ്യത്യാസം മാത്രം. പുതിയവയില് രണ്ട് നമ്പര് പാനലുകളിലും, അക്കങ്ങള് ഇടത്തുനിന്നും വലതു ഭാഗത്തേയ്ക്ക് വലിപ്പം കൂടി കൂടിവരുന്ന വിധത്തിലായിരിക്കും. ഇതിന്റെ മുമ്പേയുള്ള ആല്ഫാ ന്യൂമെറിക് ചിഹ്നങ്ങള്, താഴെ കാണുന്ന നോട്ടിന്റെ പ്രതിഛായി ലെന്ന പോലെ സ്ഥിരമായിരിക്കും. ₹50, ₹100, ₹500, ₹1000 എന്നീ വിഭാഗങ്ങളില് നമ്പര് പാനലുകളില് ഇപ്രകാരം വലിപ്പം കൂടി കൂടി വരുന്ന അക്കങ്ങളോടു കൂടിയ ബാങ്ക് നോട്ടുകള് പുറപ്പെടുവിച്ചിട്ടുണ്ട്. 10 രൂപ വിഭാഗത്തില് ബാങ്ക് മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നോട്ടുകളും നിയമപരമായി വിനിമയ യോഗ്യമാണ്. അജിത് പ്രസാദ് പ്രസ്സ്നോട്ട് 2015-2016/2413 |