<font face="mangal" size="3">ആര്‍. ബി. ഐ "V" എന്ന അക്ഷരം ഉള്‍ച്ചേര്‍ത്തിട്ടുള് - ആർബിഐ - Reserve Bank of India
ആര്. ബി. ഐ "V" എന്ന അക്ഷരം ഉള്ച്ചേര്ത്തിട്ടുള്ള ₹10 ബാങ്ക് നോട്ടുകള് പുറപ്പെടുവിക്കുന്നു.
ജൂണ് 02, 2016 ആര്. ബി. ഐ 'V' എന്ന അക്ഷരം ഉള്ച്ചേര്ത്തിട്ടുള്ള റിസര്വ് ബാങ്ക് താമസിയാതെ, രണ്ട് നമ്പര് പാനലുകളിലും 'V' എന്ന അക്ഷരം ഉള്ചേര്ത്തിട്ടുള്ളതും റിസര്വ് ബാങ്ക് ഗവര്ണര് രഘുറാം രാജന്റെ ഒപ്പുള്ളതും മറുവശത്ത് 2016 എന്ന് അച്ചടിവര്ഷം അച്ചടിച്ചത് കാണാവുന്നതുമായ മഹാത്മാഗന്ധി സീരിസ് 2005, ₹10 ബാങ്ക് നോട്ടുകള് പുറപ്പെടുവിക്കും. ഈ ബാങ്ക് നോട്ടുകളുടെ രൂപം മഹാത്മാഗാന്ധി സീരിസ് 2005 ല് ഇതിന് മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള ₹10 ബാങ്ക് നോട്ടുകളുടെ അതേ രീതിയില് തന്നെയാണ്. ഇതിനുമുമ്പ് പുറപ്പെടുവിച്ചിട്ടുള്ള ഈ മൂല്യത്തിലുള്ള എല്ലാ ₹10 ബാങ്ക്നോട്ടുകളും നിയമപരമായി വിനിമയയോഗ്യമായിതുടരും. അജിത് പ്രസാദ് പ്രസ്സ്റിലീസ് 2015-2016/2802 |