<font face="mangal" size="3">ആര്‍. ബി. ഐ. "L" എന്ന അക്ഷരം ഉള്‍ചേര്‍ത്തിട്ടുള്ള <spa - ആർബിഐ - Reserve Bank of India
ആര്. ബി. ഐ. "L" എന്ന അക്ഷരം ഉള്ചേര്ത്തിട്ടുള്ള ₹100 ബാങ്ക് നോട്ടുകള് പുറപ്പെടുവിക്കുന്നു.
ഏപ്രില് 20, 2016 ആര്. ബി. ഐ. 'L' എന്ന അക്ഷരം ഉള്ചേര്ത്തിട്ടുള്ള മഹാത്മാഗാന്ധി 2005 സിരീസില് ₹100 വിഭാഗത്തിലുള്ള ബാങ്ക് നോട്ടുകള് റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ താമസിയാതെ പുറപ്പെടുവിക്കും. ഇതിന് മൂന്ന് അധിക / പുനരാവിഷ്ക്കരിച്ച സവിശേഷതകളുണ്ടാവും. രണ്ടു നമ്പര് പാനലുകളിലും 'L' എന്ന അക്ഷരം ഉള്ച്ചേര്ന്നിരിക്കുന്നു. റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യാ ഗവര്ണര് ഡോ. രഘുറാം രാജന്റെ ഒപ്പ് പതിച്ചിട്ടുള്ള ഈ നോട്ടിന്റെ മറുവശത്ത് അച്ചടിച്ചവര്ഷമായ '2015' എന്ന് അച്ചടിച്ചിട്ടുണ്ട്. ഇപ്പോള് പുറപ്പെടുവിക്കാനുദ്ദേശിച്ചിട്ടുള്ള ബാങ്ക് നോട്ട് എല്ലാ വിധത്തിലും മുമ്പ് ഇറക്കിയിട്ടുള്ള മഹത്മാഗാന്ധി സിരീസ് - 2005, ₹100 നോട്ടിന്റെ അതേ രൂപത്തില് തന്നെയായിരിക്കും. എന്നാല് ഈ നോട്ടുകളിലെ നമ്പര് പാനലിലുള്ള അക്കങ്ങള് വലുപ്പം കൂടിവരുന്ന വിധത്തിലും, ബ്ലീഡ് ലൈനുകളോട് കൂടിയതും, മറുവശത്ത് വലിപ്പമേറിയ തിരിച്ചറിവടയാ ളങ്ങളുള്ളവയുമാണ് ഈ മൂന്ന് പ്രത്യേകതകളുള്ള (പക്ഷേ മറ്റൊരു ഇന്സെറ്റ് അക്ഷരമുള്ള) ₹100 നോട്ടുകള് ഇപ്പോള് തന്നെ പ്രചാരത്തിലുണ്ട്. വലിപ്പമേറിവരുന്ന രൂപത്തിലുള്ള അക്കങ്ങള് നമ്പര് പാനലുകളിലുള്ളതും എന്നാല് ബ്ലീഡ് ലൈനുകളും, വലുപ്പമേറിയ തിരിച്ചറിവടയാളവും ഇല്ലാത്തതുമായ ₹100 ബാങ്ക് നോട്ടുകളും റിസര്വ് ബാങ്ക് പുറപ്പെടുവിച്ചി ട്ടുണ്ട്. ഈ ബാങ്ക് നോട്ടുകളും, ഇപ്പോള് പുറപ്പെടുവിക്കാനുദ്ദേശിക്കുന്ന ബാങ്ക് നോട്ടുകളും ഒരേ സമയം പ്രചാരത്തിലുണ്ടാവും. ₹100 വിഭാഗത്തില് റിസര്വ് ബാങ്ക് മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ബാങ്ക് നോട്ടുകളും നിയമപരമായി വിനിമയയോഗ്യമായിരിക്കും. അജിത് പ്രസാദ് പ്രസ്സ് റിലീസ് - 2015-2016/2454 |