2011 ലെ സെൻസസ് അനുസരിച്ച്, ആർബിഐ, ബ്രാഞ്ച് ലൊക്കേറ്റർ പുതുക്കുന്നു
നവംബർ 01, 2016 2011 ലെ സെൻസസ് അനുസരിച്ച്, ആർബിഐ, വാണിജ്യബാങ്കുകളുടെ ശാഖകളുടേയും, ഓഫീസുകളുടേയും ലിസ്റ്റ് അടങ്ങിയ വെബ്‌സൈറ്റ് ലിങ്ക്, ബ്രാഞ്ച് ലൊക്കേറ്റർ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ പുതുക്കി. ആ ലിങ്കിൽ ഇപ്പോഴുള്ളത്, 2011 ലെ സെൻസസ് അനുസരിച്ച് നവീകരിച്ച ജനസംഖ്യാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളിലെ ശാഖകളുടേയും ഓഫീസുകളുടേയും വർഗ്ഗീകരണമാണ്. 2011 ലെ സെൻസസ് അനുസരിച്ച് കേന്ദ്രങ്ങളുടെ ജനസംഖ്യാ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വർഗ്ഗീകരണം നടപ്പിൽ വരുന്ന തീയതി, 2016 സെപ്തംബർ 1-ലെ ആർ ബി ഐ സർക്കുല (ആർബിഐ/2016/17/60/DBR No BAPD.BC.12/22.01.001/2016-17) റിൽ പറഞ്ഞിട്ടുള്ളതുപോലെ, 2016 സെപ്തംബർ ഒന്നായിരിക്കും. ബാങ്ക് ശാഖകളും ഓഫീസുകളും സ്ഥാപിക്കപ്പെട്ടിട്ടുള്ള കേന്ദ്ര - (ഗ്രാമങ്ങൾ / പട്ടണങ്ങൾ) ങ്ങളെ നാലുഗ്രൂപ്പുകളിലായി (റൂറൽ, സെമി അർബൻ, അർബൻ, മെട്രോപൊളിറ്റൻ), ഏറ്റവും ഒടുവിലത്തെ (2011 ലെ) സെൻസസ് കണക്കനുസരിച്ച്, തരംതിരിച്ചിരിക്കുന്നു. ബ്രാഞ്ച്‌ലൊക്കേറ്ററിലുള്ള പട്ടികകളിൽ കാണുന്ന തൽസംബന്ധമായ കുറിപ്പുകളും, കേന്ദ്രത്തെ ലിങ്കിൽ (/en/web/rbi/-/guidelines-for-identifying-census-centres-2035) അടയാളപ്പെടുത്താൻ ഉപയോഗിച്ച മാർഗ്ഗനിർദ്ദേശങ്ങളും നവീകരിച്ചിട്ടുണ്ട്. ബ്രാഞ്ച് ആതറൈസേഷനെ സംബന്ധിച്ചുള്ള മാസ്റ്റർ സർക്കുലറിലെ വ്യവസ്ഥകൾ അനുസരിച്ച്, ബാങ്കുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, റിസർവ് ബാങ്ക് ഈ ഡാറ്റാ സമാഹരിക്കുന്നത്. അല്പന കില്ലാവാല പ്രസ്സ് റിലീസ് 2016-2017/1081 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: