<font face="mangal" size="3px">ജനതാ കമ്മേര്‍ഷ്യല്‍ കോപ്പറേറ്റീവ് ബാങ്ക് ല& - ആർബിഐ - Reserve Bank of India
ജനതാ കമ്മേര്ഷ്യല് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഖാംഗാവോം (ബുല്ധാന), മഹാരാഷ്ട്ര - യ്ക്ക് നല്കിയ "ഡയറക്ഷന്സ്" (Directions) ആര് ബി ഐ പിന്വലിക്കുന്നു
ആഗസ്റ്റ് 28, 2015 ജനതാ കമ്മേര്ഷ്യല് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, 2012 സെപ്തംബര് 12-ാം തീയതി ജനതാ കമ്മേര്ഷ്യല് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഖാംഗാവോം (ബുല്ധാന), മഹാരാഷ്ട്രയ്ക്ക് നല്കിയിരുന്ന 'സമഗ്ര നിര്ദ്ദേശങ്ങള്' (All Inclusive Directions) 2015 ആഗസ്റ്റ് 26, ബിസിനസ്സ് സമയം അവസാനിക്കുമ്പോള് പ്രാബല്യത്തില് വരത്തക്കവണ്ണം പിന്വലിച്ചിരിക്കുന്നു. 1949 - ലെ ബാങ്കിംഗ് റെഗുലേഷന് ആക്ടിലെ (സഹകരണ സംഘങ്ങള്ക്ക് ബാധകമാവുന്നു) സെക്ഷന് 35 A ഉപവകുപ്പ്(2), അനുസരിച്ച് റിസര്വ് ബാങ്കിന് ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ചാണ് ഈ നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നത്. താല്പര്യമുള്ള പൊതുജനങ്ങള് വായിച്ചറിയാന് വേണ്ടി ഈ വിഞ്ജാപനത്തിന്റെ ഒരു കോപ്പി ബാങ്കില് പ്രദര്ശിപ്പിക്കേണ്ടതാണ്. ബാങ്കിന്, പതിവുള്ള ബാങ്കിംഗ് പ്രവര്ത്തനങ്ങള് തുടര്ന്ന് നടത്താവുന്നതാണ്. സംഗീതാ ദാസ് പ്രസ്സ് റിലീസ് 2015-2016/534 |