<font face="mangal" size="3px">സഹകരണ ബാങ്കുകൾ, ഇടപാടുകളുടെ വിവരങ്ങൾ പാസ്സ - ആർബിഐ - Reserve Bank of India
സഹകരണ ബാങ്കുകൾ, ഇടപാടുകളുടെ വിവരങ്ങൾ പാസ്സ് ബുക്കുകളിലും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിലും, രേഖപ്പെടുത്തുന്നതു സംബന്ധിച്ച്.
RBI/2017-18/24 ജൂലൈ 13, 2017 എല്ലാ പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകളുടേയും, പ്രിയപ്പെട്ട സർ / മാഡം, സഹകരണ ബാങ്കുകൾ, ഇടപാടുകളുടെ വിവരങ്ങൾ പാസ്സ് ബുക്കുകളിലും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിലും, രേഖപ്പെടുത്തുന്നതു സംബന്ധിച്ച്. ഞങ്ങളുടെ 2010 ഒക്ടോബർ 26 ലെ സർക്കുലർ UBD.CO.BPD(PCB) No. 18/12.05.001.2010-11 2014, ഒക്ടോബർ 22 ലെ സർക്കുലർ RPCD.CO.RCB.BC.No.36/07.51.010/2014-15 ലെ അനുബന്ധം, ഖണ്ഡിക 4.6.3, എന്നിവയിൽ സഹകരണ ബാങ്കുകൾ അവരുടെ നിക്ഷേപകരുടെ അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി പാസ്സ് ബുക്കുകളിലും, സ്‌റ്റേറ്റ്‌മെന്റുകളിലും ദുർഗ്രാഹ്യമായ കുറിപ്പുകൾ ഒഴിവാക്കണമെന്നും, സ്പഷ്ടമായ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത് എന്നും അറിയിച്ചിരുന്നത്, ഓർമ്മിക്കുക. 2. ഇടപാടുകാർക്ക് പരിശോധനയ്ക്ക് ഉപയുക്തമാം വിധം, ഇടപാടുകളുടെ വേണ്ടത്ര വിവരങ്ങൾ പാസ്സ് ബുക്കുകളിലും, അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകളി ലും കൊടുക്കുന്നില്ല എന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ലക്ഷ്യമാക്കി ബാങ്കുകൾ കുറഞ്ഞത് അനുബന്ധത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ പ്രസക്തമായ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ് എന്ന് തീരുമാനിച്ചിരിക്കുന്നു. അനുബന്ധത്തിൽ കൊടുത്തിട്ടുള്ള ഇടപാടുകളുടെ ലിസ്റ്റ് സമഗ്രമല്ല; സൂചനാപരമായ ഒന്നാണ്. 3. സഹകരണബാങ്കുകൾ പാസ്സ് ബുക്കുകളുടെ മുഖഭാഗത്ത് നിക്ഷേപ ഇൻഷ്വറൻസ് പരിരക്ഷ, അതിന്റെ പരിധിയും സൂചിപ്പിച്ച്, അത് കാലാകാലം മാറിക്കൊണ്ടിരിക്കുമെന്നും രേഖപ്പെടുത്തി നൽകേണ്ടതാണ്. വിശ്വാസപൂർവ്വം നീരജ് നിഗം അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിലും, പാസ്സ് ബുക്കുകളിലും രേഖപ്പെടുത്തേണ്ട വിവരണങ്ങൾക്ക് ഉദാഹരണം
|