<font face="mangal" size="3">"എൻസിഎഫ്ഇ" കളിൽ എൻഎഫ്എൽഎടി (നാഷണൽ ഫൈനാഷ്യൽ ലി - ആർബിഐ - Reserve Bank of India
"എൻസിഎഫ്ഇ" കളിൽ എൻഎഫ്എൽഎടി (നാഷണൽ ഫൈനാഷ്യൽ ലിറ്ററസി അസ്സസ്സ്‌മെന്റ് ടെസ്റ്റ്) കൾക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി
ഒക്‌ടോബർ 18, 2016 'എൻസിഎഫ്ഇ' കളിൽ എൻഎഫ്എൽഎടി (നാഷണൽ ഫൈനാഷ്യൽ ലിറ്ററസി അസ്സസ്സ്‌മെന്റ് ടെസ്റ്റ്) കൾക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി ദേശീയ സാമ്പത്തിക വിദ്യാഭ്യാസ കേന്ദ്ര (National Centre for Financial Education - NCFE) ത്തിന്റെ ദേശീയ സാമ്പത്തിക സാക്ഷരതാനിർണ്ണയ പരീക്ഷ (National Finacial Literacy Assessment Test - NFLAT) യ്ക്കു വേണ്ടിയുള്ള രജിസ്‌ട്രേഷൻ 2016 ഒക്‌ടോബർ 15 നു തുടങ്ങിയിട്ടുണ്ട്. ക്ലാസ്സ് VI മുതൽ X വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികളെ ദേശീയ സാമ്പത്തിക സാക്ഷരതാനിർണ്ണയപരീക്ഷയിൽ പങ്കെടുക്കാൻ, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കെറ്റ്‌സ് (National Institute of Securities Markets - NISM) ക്ഷണിച്ചിട്ടുണ്ട്. സ്‌കൂളുകൾക്കുള്ളിൽ വച്ചുള്ള ഈ പരീക്ഷ, ഐ. ടി. സൗകര്യങ്ങളും ഇന്റർനെറ്റ് ബന്ധമുള്ള സ്‌കൂളുകളിൽ ഓൺലൈനായും, ഓഫ് ലൈനിൽ എഴുത്തുപരീക്ഷയായും നടത്തപ്പെടും. NFLAT ജൂനിയർ (VI മുതൽ VIII വരെ ക്ലാസ്സുകാർക്ക്) NFLAT (IX, X ക്ലാസ്സുകാർക്ക്) എന്നീ രണ്ടു വിഭാഗങ്ങളിലായിരിക്കും പരീക്ഷ. സ്‌കൂളുകൾ ഓൺ ലൈനിൽ രജിസ്ടർ ചെയ്യേണ്ടതാണ്. സ്‌കൂളുകളുടെ രജിസ്‌ട്രേഷനുശേഷം, അതാത് സ്‌കൂളുകൾ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ നടത്തണം. ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ടെസ്റ്റ് സമ്പ്രദായം സ്വീകരിക്കുന്നതിന് സ്‌കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. അവരുടെ സ്വന്തം വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുന്ന ഓൺലൈൻ / ഓഫ് ലൈൻ പരീക്ഷകൾക്ക്, സ്‌കൂളുകൾ തന്നെ മേൽനോട്ടം വഹിക്കണം. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ NCFE / NISM ടീം നൽകുന്നതാണ്. NCFE വെബ്‌സൈറ്റിലെ http://www.ncfeindia.org/nflat എന്ന ലിങ്ക് ഉപയോഗിച്ച് സ്‌കൂളുകൾക്ക് പേരുനൽകാം.
NFLAT പരീക്ഷയുടേയും NFLAT ജൂനിയർ പരീക്ഷയുടേയും ദൈർഘ്യം 60 മിനിട്ടായിരിക്കും. യഥാക്രമം എഴുപത്തിയഞ്ചും അമ്പതും ചോദ്യങ്ങൾ ഉണ്ടാവും. പരീക്ഷ ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരിക്കും. സിലബസ്സ് സംബന്ധമായ വിവരങ്ങൾ NCFE വെബ്‌സൈറ്റിൽ ലഭ്യമാണ്. പുരസ്‌ക്കാരങ്ങൾ ദേശീയ സ്‌കൂൾ ജേതാക്കൾക്ക് (ഒന്നാമത് എത്തുന്ന മൂന്ന് സ്‌കൂളുകൾ) ഒരോർത്തർക്കും 35000 യുടെ സമ്മാനവും, ഷീൽഡും ദേശീയ ജേതാക്കളായ വിദ്യാർത്ഥികൾ (1+1 ജോടി) ക്ക്, സർട്ടിഫിക്കറ്റുകൾ, മെഡലുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ സമ്മാനങ്ങളും നൽകപ്പെടും. പ്രാദേശിക സ്‌കൂൾ ജേതാക്കൾക്ക് (ഓരോ സോണിലും ഒന്നാമത് എത്തുന്ന സ്‌കൂളുകൾ) ഓരോർത്തർക്കും 25000 രൂപയും, ഷീൽഡും, ദേശീയ ജേതാവായ വിദ്യാർത്ഥികൾക്ക് (1+1 ജോടി) സർട്ടിഫിക്കറ്റുകളും ടാബ്‌ലൈറ്റ് / കിൻഡിൽ എന്നിവയും നൽകപ്പെടും. കൂടുതൽ വിവരങ്ങൾ : നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കെറ്റ്‌സ്, NISM ഭവൻ, പ്ലോട്ട് നമ്പർ 82, സെക്ടർ 17, വാഷി, നവി മുംബൈ - 400703, ഫോൺ : 022-66734600-02 | ഇമെയിൽ : nflat@nism.ac.in, വെബ്‌സൈറ്റ് www.ncfeindia.org | www.nism.ac.in എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. പശ്ചാത്തലം ദേശീയ സാമ്പത്തിക വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള കേന്ദ്ര ഏജൻസിയായി, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റിസ് മാർക്ക്റ്റ്‌സിനെ (NISH) തെരഞ്ഞെടുത്തിട്ടുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട്, എൻഎസ്‌ഐഎം (NISM) ഇൻഡ്യയിലെ സാമ്പത്തികമേഖലയിൽ പ്രവർത്തിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (RBI), സെക്യൂരിറ്റീവ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇൻഡ്യ (SEBI), ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്പ്‌മെന്റ് അതോറിട്ടി ഓഫ് ഇൻഡ്യ (IRDAI), പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്പ്‌മെന്റ് അതോറിട്ടി (PFRDA) എന്നീ നിയന്ത്രകസ്ഥാപനങ്ങളുടെ പിൻന്തുണയോടെ, സാമ്പത്തിക സാക്ഷരതയും, പരിവ്യാപനവും (inclusion) സഹകരണാടിസ്ഥാനത്തിൽ വളർത്തികൊണ്ടുവരാനായി നാഷണൽ സെന്റർ ഫോർ ഫൈനാഷ്യൽ എഡ്യൂക്കേഷൻ - NCFE സ്ഥാപിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടാനായുള്ള പല നടപടികളിൽ ഒന്നാണ്, NCFE യുടെ ദേശീയ സാമ്പത്തിക സാക്ഷരതാനിർണ്ണയപരീക്ഷ (NCFE-NFLAT). ദേശീയതലത്തിൽ ഇത്തരം ഒരു പരീക്ഷ നടത്തുന്നതുകൊണ്ട്, സ്‌കൂൾ വിദ്യാർത്ഥികൾക്ക് (VI മുതൽ X വരെ ക്ലാസ്സുകളിലുള്ളവർ) സാമ്പത്തികാശയങ്ങൾ പഠിക്കാനും, അവർക്ക് സാമ്പത്തികകാര്യങ്ങളിലുള്ള അറിവെത്രയാണ് എന്ന് മനസ്സിലാക്കികൊടുക്കാനുമാണ്. NCFE ഉദ്ദേശിക്കുന്നത്. പില്ക്കാലത്ത്; അബദ്ധരഹിതമായ സുപ്രധാനമായ സാമ്പത്തിക തീരുമാനങ്ങളിലെത്താനുള്ള ജീവിതവൈദഗ്ദ്ധ്യം നേടാനും ഇത് സഹായിക്കും. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/956 |