<font face="mangal" size="3">വിവിധ പേയ്മെന്‍റ് സംവിധാന ആവശ്യകതകളുടെ ആനു& - ആർബിഐ - Reserve Bank of India
വിവിധ പേയ്മെന്റ് സംവിധാന ആവശ്യകതകളുടെ ആനുവർത്തനത്തിനുള്ള സമയരേഖയിന്മേൽഇളവ്
ആർ.ബി.ഐ/2021-22/41 2021 മേയ് 21 എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകളുടെയും, റീജിയണൽ റൂറൽ ബാങ്കുകൾ പ്രിയപ്പെട്ട സാർ/ മേഡം, വിവിധ പേയ്മെന്റ് സംവിധാന ആവശ്യകതകളുടെ ആനുവർത്തനത്തിനുള്ള സമയരേഖയിന്മേൽഇളവ്. എ) ഡി.പി.എസ്.എസ്. സി ഓ പി.ഡി നം.1164/02-14.006/2017-18, തീയതി 2017 ഒക്ടോബർ 11 (ഇടയ്ക്കിടയ്ക്ക് നാളതീകരിച്ചതിൻപ്രകാരം) മുൻകൂർ പണമടവുള്ള പേയ്മെൻറ് ഇൻസ്ട്രുമെന്റ്സിന്റെ വിതരണവും പ്രവർത്തനവും സംബന്ധിച്ചുള്ള മുഖ്യ ശാസനത്തെപ്പറ്റിയുള്ളത്. ബി) ഡി.പി.എസ്.എസ്. സി ഓ പി.ഡി നം.629/02.01.014/2019-20, തീയതി 2019 സെപ്റ്റംബർ 20. അംഗീകൃത പേയ്മെന്റ് രീതികളുപയോഗിച്ച് നിറവേറ്റപ്പെടാത്ത ഇടപാടുകളുടെ കാര്യത്തിൽ ഇടപാടുകാരന് നഷ്ടപരിഹാരം ലഭിക്കുന്നതും പ്രക്രിയപൂർത്തിയാക്കുന്നതിനുള്ള സമയവും (TAT) തമ്മിൽ പൊരുത്തപ്പെടുത്തുന്നത് സംബന്ധിച്ചുള്ളത്. സി) ഡി.പി.എസ്.എസ്. സി ഓ.നം.1325/06.11.02/2019-20, തിയതി 2020 ജാനുവരി 10 പേയ്മെന്റ് വ്യവസ്ഥകളുടെ സിസ്റ്റം ആഡിറ്റിന്റെ സാദ്ധ്യതയെയും വ്യാപ്തിയെയും പറ്റിയുള്ളത്. ഡി) ഡി.പി.എസ്.എസ് സി ഓ. പിഡി നം.1810/002.14.0008/2019-20 തീയതി 2020 മാർച്ച് 17. പേയ്മെന്റ് അഗ്രിഗേറ്റേഴ്സ് (PAs) ന്മേലും പേയ്മെന്റ് ഗേറ്റ് വേകളിന്മേലും (PGs) ഉള്ള നിയന്ത്രണത്തെ സംബന്ധിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളെപ്പറ്റിയുള്ളത്, ഒപ്പം ഇ) ഡി.പി.എസ്.എസ് സി ഓ പിഡി നം.1897/02.14.003/2019-20, തീയതി 2020 ജൂൺ 4 വിവിധ പേയ്മെന്റ് വ്യവസ്ഥാ ആവശ്യകതകളുടെ അനുവർത്തനത്തിനുള്ള സമയരേഖ നീട്ടുന്നത് സംബന്ധിച്ചുള്ളത്. 2. കോവിഡി-19 മഹാമാരിയുടെ പുനരുജ്ജീവനവും വിവിധ ബാങ്കുകളിൽ നിന്നും ബാങ്കിതര സ്ഥപനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള നിവേദനങ്ങളും പരിഗണിച്ച് അനുബന്ധത്തിൽ വിവരിച്ചിട്ടുള്ള ഏതാനും മേഖലകളിലെ അനുവർത്തനത്തിനുവേണ്ടി നിർദ്ദേശിച്ചിട്ടുള്ള സമയരേഖ നീട്ടുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 3. ഈ ശാസനം പുറപ്പെടുവിയ്ക്കപ്പെടുന്നത് പേയ്മെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമം 2007 (2007 ലെ 51ം നിയമം) ന്റെ വകുപ്പ് 128 ഉം ആയി ചേർത്ത് വായിക്കപ്പെടുന്ന വകുപ്പ് 10(2) ന് കീഴിലാണ്. താങ്കളുടെ വിശ്വസ്തൻ (പി.വാസുദേവൻ) CO.DPSS.POLC.No.S-106/02.14.003/2021-22 നമ്പർ, 2021 മെയ് 21 തീയതിയിലെ ആർബിഐ സർക്കുലറിന്റെ അനുബന്ധം
|