<font face="mangal" size="3">കോവിഡ്-19 സംബന്ധമായ സമ്മർദ്ദ പരിഹരണത്തിനുള്ő - ആർബിഐ - Reserve Bank of India
കോവിഡ്-19 സംബന്ധമായ സമ്മർദ്ദ പരിഹരണത്തിനുള്ള രൂപഘടന വിദഗ്ദസമിതിയുടെ റിപ്പോർട്ട്
സെപ്തംബർ 07, 2020 കോവിഡ്-19 സംബന്ധമായ സമ്മർദ്ദ പരിഹരണത്തിനുള്ള 2020 ആഗസ്റ്റ് 7-ന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോവിഡ്-19 മായി ബന്ധപ്പെട്ട സമ്മർദ്ദ പരിഹരണത്തിനുള്ള രൂപരേഖ സംബന്ധമായ പരിഹരണ പദ്ധതികളിൽ സന്നിവേശിപ്പിക്കുവാനായി ആവശ്യമായി വരുന്ന ധനകാര്യഘടകങ്ങൾ, അത്തരം മാനദണ്ഡങ്ങൾക്ക് മേഖലാടിസ്ഥാ നത്തിലുള്ള പ്രത്യേക ശ്രേണികൾകൂടി ഉൾപ്പെടുത്തി ശുപാർശകൾ സമർപ്പിക്കാനായി, ശ്രീ.കെ.വി. കാമത്ത് അദ്ധ്യക്ഷനായി ഒരു വിദഗ്ധസമിതി, രൂപവൽക്കരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി. ആ സമിതി, 2020 സെപ്തംബർ 4-ന് റിസർവ് ബാങ്കിന് അതിന്‍റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ആർബിഐ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റി സമർപ്പിച്ചിട്ടുള്ള ധനകാര്യമാനദണ്ഡ ങ്ങളിൽ, മറ്റു കാര്യങ്ങൾക്കുപുറമേ, ചലനാത്മകത (leverage), ലിക്വിഡിറ്റി, വായ്പാ തിരിച്ചടവിനുള്ള കഴിവ് എന്നിവയും ഉൾപ്പെടുന്നു. ഒരു വായ്പാക്കാരനുവേണ്ടി പരിഹരണ പദ്ധതി രൂപപ്പെടുത്തുമ്പോൾ, 26 മേഖലകളിൽ, വായ്പാസ്ഥാപനങ്ങൾ ഉൾപ്പെടുത്തേണ്ട ധനാനുപാതങ്ങൾ (financial ratios) കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. റിസർവ് ബാങ്ക്, ഈ സമിതിയുടെ ശുപാർശകളെ പൊതുവെ അംഗീകരിച്ചിട്ടുണ്ട്. തദനുസരണമായി, 2020 ആഗസ്റ്റ് 6-നു പ്രഖ്യാപിച്ച പരിഹരണരൂപഘടന സംബന്ധിച്ച തുടർനിർദ്ദേശങ്ങളടങ്ങിയ ഒരു സർക്കുലർ റിസർവ് ബാങ്ക് ഇന്നു പുറപ്പെടുവിച്ചിട്ടുണ്ട്. പരിഹരണ പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ 26 മേഖലകളുടെ കാര്യത്തിൽ പരിഗണിക്കേണ്ട, അഞ്ചു പ്രത്യേക ധനാനുപാതങ്ങൾ, മേഖലാധിഷ്ഠിതമായ അതിർവരമ്പുകൾ എന്നിവ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ചില അനുപാതങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞിട്ടില്ലാത്ത മറ്റു മേഖലകളുടെ കാര്യത്തിൽ വായ്പാസ്ഥാപനങ്ങൾക്ക്, 2020 ആഗസ്റ്റ് 6-ലെ സർക്കുലറിലും, ഇന്നുപുറപ്പെടുവിച്ച തുടർകാര്യസർക്കുലറിലും കാണാവുന്ന രേഖാരൂപം പാലിച്ചുകൊണ്ട് സ്വന്തം അസ്സസ്മെന്‍റ് നടത്താം. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2020-2021/298 |