<font face="mangal" size="3">ഫിൻ ടെക് /ഡിജിറ്റൽ ബാങ്കിങ് - കർമസംഘത്തിന്റെ &# - ആർബിഐ - Reserve Bank of India
ഫിൻ ടെക് /ഡിജിറ്റൽ ബാങ്കിങ് - കർമസംഘത്തിന്റെ റിപ്പോർട്ട്
ഫെബ്രുവരി 08, 2018 ഫിൻ ടെക് /ഡിജിറ്റൽ ബാങ്കിങ് - കർമസംഘത്തിന്റെ റിപ്പോർട്ട് “ഫിൻ ടെക് /ഡിജിറ്റൽ ബാങ്കിങ്-ഭാരതത്തിൽ” എന്ന വിഷയത്തെക്കുറിച്ചുള്ള കർമസംഘത്തിന്റെ (ഇന്റർ റെഗുലേറ്ററി വർക്കിംഗ് ഗ്രൂപ്പ്) റിപ്പോർട്ട് ഭാരതീയ റിസർവ് ബാങ്കിന്റെ വെബ്‌സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിച്ചു. പശ്ചാത്തലം ഭാരതത്തിൽ ഫിൻ ടെക്/ഡിജിറ്റൽ ബാങ്കിങ്ങിൽ നിയന്ത്രകർ നേരിടേണ്ടി വരാവുന്ന എല്ലാ പ്രശ്നങ്ങളെയും കുറിച്ചുള്ള സമഗ്രവും വിപുലവുമായ പഠനത്തിനായി റിസർവ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രി സുദർശൻ സെൻ അധ്യക്ഷനായി ഒരു കർമ്മ സംഘം രൂപീകരിയ്ക്കുകയുണ്ടായി. ഭാരതീയ റിസർവ് ബാങ്ക്, സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI), ഇൻഷുറൻസ് റെഗുലേറ്ററി & ഡെവലപ്മെന്റ് ബോർഡ് ഓഫ് ഇന്ത്യ (IRDAI) പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി (PFRDA), നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(NPCI) എന്നീ സാമ്പത്തിക മേഖലയിലെ നിയന്ത്രകരുടെ പ്രതിനിധികൾക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട ചില ബാങ്കുകളും ഒരു റേറ്റിംഗ് ഏജൻസിയും ഈ സംഘത്തിലെ അംഗങ്ങളാണ്. റിപ്പോർട്ടിനെ കുറിച്ച് അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉള്ളവർ ആയതു 2018 ഫെബ്രുവരി 28 നു മുൻപ് ഇമെയിൽ ആയോ തപാലിലോ താഴെ പറയുന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്. സിജിഎം -ഇൻചാർജ് ജോസ് ജെ കാട്ടൂർ പത്രപ്രസ്താവന: 2017-2018/2163 |