RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78516604

റിസർവ് ബാങ്ക് ഒരു വിദഗ്ദ്ധ സമിതി രൂപീകരണം പ്രഖ്യാപിക്കുന്നു

ആഗസ്റ്റ് 7, 2020

റിസർവ് ബാങ്ക് ഒരു വിദഗ്ദ്ധ സമിതി രൂപീകരണം പ്രഖ്യാപിക്കുന്നു

2020 ഓഗസ്റ്റ് 6 ലെ ധനകാര്യനയപ്രസ്താവനയ്‌ക്കൊപ്പം പുറത്തിറക്കിയ വികസന, നിയന്ത്രണ നയങ്ങൾ സംബന്ധിച്ച പ്രസ്താവനയുടെ ഭാഗമായി, റിസർവ് ബാങ്ക് 'കോവിഡ് 19 മായി ബന്ധപ്പെട്ട സമ്മർദ്ദം - പരിഹാരപ്രവർത്തന ചട്ടക്കൂട്' പ്രഖ്യാപിച്ചു, ഇത് 2019 ജൂൺ 7 ന് നൽകിയ സമ്മർദം നേരിടുന്ന ആസ്തികളെ സംബന്ധിച്ച പ്രൂഡൻഷ്യൽ ഫ്രെയിംവർക്കിലെ പ്രത്യേക ഘടകമായാണ് നൽകിയിട്ടുള്ളത്.

പരിഹാരപ്രവർത്തന ചട്ടക്കൂട് വിഭാവന ചെയ്യുന്നത് പരിഹാര പ്ലാനുകളിൽ ആവശ്യമായ സാമ്പത്തിക മാനദണ്ഡങ്ങളെക്കുറിച്ച് വേണ്ട ശുപാർശകൾ നൽകാൻ റിസർവ് ബാങ്ക് ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുക എന്നതാണ്. അത്തരം മാനദണ്ഡങ്ങൾക്ക് ഓരോ മേഖലയിലേയും നിർദ്ദിഷ്ട ബെഞ്ച്മാർക്ക് ശ്രേണികൾ കൂടി നിർദ്ദേശിക്കേണ്ടതുണ്ട്. വാണിജ്യപരമായ വശങ്ങളിലേക്ക് കടക്കാതെ, ഈ ചട്ടക്കൂടിനു കീഴിൽ നടപ്പാക്കേണ്ട പരിഹാരപ്ലാനുകളിൽ വേണ്ട രീതിശാസ്ത്രവും വിദഗ്ദ്ധ സമിതി പരിശോധിക്കും. നടപ്പാക്കുമ്പോൾ മൊത്തത്തിൽ 1500 കോടി രൂപയും, അതിനുമുകളിലും ഉള്ള വായ്പാ അക്കൗണ്ടുകളെ സംബന്ധിച്ചുള്ള പരിഹാര നിർദ്ദേശങ്ങളായിരിക്കും ഈ കമ്മിറ്റി മുന്നോട്ടുവയ്ക്കുക.

ഇതനുസരിച്ച് റിസർവ് ബാങ്ക് ശ്രീ കെ. വി. കമ്മത്തിന്റെ അധ്യക്ഷതയിൽ ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചു. കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ താഴെ പറയുംപ്രകാരം ആയിരിക്കും:

  1. ശ്രീ. ദിവാകർ ഗുപ്ത (എ.ഡി.ബി. വൈസ് പ്രസിഡന്റായി കാലാവധി പൂർത്തിയായ ശേഷം 2020 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും)

  2. ശ്രീ ടി.എൻ. മനോഹരൻ (കാനറ ബാങ്ക് ചെയർമാനായി കാലാവധി പൂർത്തിയായ ശേഷം 2020 ഓഗസ്റ്റ് 14 മുതൽ പ്രാബല്യത്തിൽ വരും)

  3. ശ്രീ അശ്വിൻ പരേഖ്, സ്ട്രാറ്റജി അഡ്വൈസർ

  4. സി‌ഇ‌ഒ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ‌, അംഗ സെക്രട്ടറിയായി

കമ്മിറ്റി സാമ്പത്തിക മാനദണ്ഡങ്ങളെക്കുറിച്ചുള്ള ശുപാർശകൾ റിസർവ് ബാങ്കിന് സമർപ്പിക്കും, എന്തെങ്കിലും പരിഷ്ക്കരണങ്ങൾ വേണ്ട തുണ്ടെങ്കിൽ അതോടൊപ്പം 30 ദിവസത്തിനുള്ളിൽ റിസർവ് ബാങ്ക് അത് പ്രസിദ്ധീകരിക്കും.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ കമ്മിറ്റിയുടെ സെക്രട്ടറിയേറ്റായി പ്രവർത്തിക്കും. അനുയോജ്യമെന്ന് തോന്നുന്ന ഏതൊരു വ്യക്തികളു മായി ആലോചിക്കാനോ ആവശ്യമെങ്കിൽ അവരെ ആലോചനയ്ക്ക് ക്ഷണിക്കാനോ കമ്മിറ്റിക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും

കമ്മിറ്റിക്ക് അതിന്റെ ആഭ്യന്തര പ്രവർത്തനത്തിനായി സ്വന്തം നടപടി ക്രമങ്ങൾ ആവിഷ്കരിക്കാം.

കമ്മിറ്റി റിസർവ് ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കും. അതനുസരിച്ച് കമ്മിറ്റിയുടെയും അതിന്റെ സെക്രട്ടേറിയറ്റിന്റെയും ചെലവുകൾ റിസർവ് ബാങ്ക് പൂർണമായും വഹിക്കും.

സമിതിയുടെ ഘടന വിപുലീകരിക്കാവുന്നതും, ആവശ്യമെങ്കിൽ മറ്റ് അംഗങ്ങളെ കൂട്ടി ചേർക്കുകയും ചെയ്യാവുന്നതാണ്.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2020-2021/156

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?