<font face="Mangal" size="3">ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള വെര്‍ച്ച്വൽ - ആർബിഐ - Reserve Bank of India
ബിറ്റ് കോയിന് ഉള്പ്പെടെയുള്ള വെര്ച്ച്വൽ കറന്സി ഉപയോഗത്തിനെതിരെ ഭാരതീയ റിസര്വ് ബാങ്ക് ജാഗ്രതാ നിര്ദ്ദേശം നല്കുന്നു
ഡിസംബർ 05, 2017 ബിറ്റ് കോയിന് ഉള്പ്പെടെയുള്ള വെര്ച്ച്വൽ കറന്സി ബിറ്റ് കോയിന് ഉള്പ്പെടെയുള്ള വെര്ച്ച്വൽ കറന്സി ഉപയോഗിക്കുന്നവര്, കൈവശം വയ്ക്കുന്നവര്, വില്പന നടത്തുന്നവര് എന്നിവര്ക്ക് ഇത്തരം കറന്സികളുടെ സാമ്പത്തികം, നിയമപരം, ഉപഭോക്താവിന്റെ താല്പര്യ സംരക്ഷണം, സുരക്ഷാ കാരണങ്ങള് എന്നീ മേഖലകളില് ഭാവിയില് ഉണ്ടായേക്കാവുന്ന അപായ സാധ്യതകളെ കുറിച്ച് ജാഗ്രതാ നിര്ദ്ദേശം നല്കിയിരുന്ന 2013 ഡിസംബര് 24 ലെ പത്രക്കുറിപ്പിലേക്കു പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ബിറ്റ് കോയിന് ഉള്പ്പെടെയുള്ള വെര്ച്ച്വൽ കറന്സിയില് ഇടപാടു നടത്തുവാന് ഏതെങ്കിലും സ്ഥാപനത്തിനോ കമ്പനിക്കോ ഭാരതീയ റിസര്വ് ബാങ്ക് ലൈസന്സ് നല്കിയിട്ടില്ലെന്ന് 2017 ഫെബ്രുവരി 01 ലെ പത്ര പ്രസ്താവനയിലൂടെ പൊതുജനങ്ങളെ അറിയിച്ചിരുന്നു. പല വെര്ച്ച്വല് കറന്സികളുടെയും മൂല്യനിർണയത്തിലുള്ള ശ്രദ്ധേയമായ മുന്നേറ്റവും ഇനിഷ്യൽ കോയിൻ ഓഫറിങ്സിലുള്ള ശീഘ്രമായ വളർച്ചയും ശ്രദ്ധയിൽ വന്നിരിക്കുന്നതിനാൽ ഭാരതീയ റിസർവ് ബാങ്ക് ഈ വിഷയത്തിൽ മുൻപുള്ള പത്ര പ്രസ്താവനകളിൽ പ്രകടിപ്പിച്ച ഉത്കണ്ഠ പുനരാവർത്തിക്കുന്നു. ജോസ് ജെ.കാട്ടൂര് പത്രപ്രസ്താവന : 2017-2018/1530 |