<font face="mangal" size="3">അൽവാർ അർബൻ സഹകരണ ബാങ്കിന് (അൽവാർ, രാജസ്ഥാൻ) ന&# - ആർബിഐ - Reserve Bank of India
അൽവാർ അർബൻ സഹകരണ ബാങ്കിന് (അൽവാർ, രാജസ്ഥാൻ) നല്‍കിയ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു.
ജൂലൈ 06, 2018 അൽവാർ അർബൻ സഹകരണ ബാങ്കിന് (അൽവാർ, രാജസ്ഥാൻ) ജൂലൈ 03, 2018 ലെ ഉത്തരവ് പ്രകാരം ഭാരതീയ റിസര്‍വ് ബാങ്ക് അൽവാർ അർബൻ സഹകരണ ബാങ്കിന് (അൽവാർ, രാജസ്ഥാൻ) ബാങ്കിങ് ഇടപാടുകൾ നടത്തുവാന്‍ നല്‍കിയ ലൈസന്‍സ് ജൂലൈ 05 2018 ലെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതൽ റദ്ദു ചെയ്തിരിക്കുന്നു. ലിക്വിഡേറ്ററെ നിയമിക്കുവാനും ബാങ്കിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാനുമായി സഹകരണ സംഘം രജിസ്ട്രാര്‍ (മഹാരാഷ്ട്ര) വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. ബാങ്കിന്റെ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുവാനുള്ള കാരണങ്ങള്‍:
ലൈസന്‍സ് റദ്ദു ചെയ്തതോടു കൂടി അൽവാർ അർബൻ സഹകരണ ബാങ്കിന് (അൽവാർ, രാജസ്ഥാൻ) ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 5(b), 56 എന്നീ വകുപ്പുകളിൽ നിര്‍വചിച്ചിരിക്കുന്ന ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിൽ നിന്നും, നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും അവ തിരിച്ചു നൽകുന്നതും ഉൾപ്പെടെ, ഈ സമയം മുതൽ നിരോധിച്ചിരിക്കുന്നു. ലൈസന്‍സ് റദ്ദു ചെയ്യുകയും ലിക്വിഡേഷന്‍ നടപടികൾ ആരംഭിക്കുകയും ചെയ്ത സ്ഥിതിക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറൻസ് & ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ബാങ്കിന്റെ നിക്ഷേപകര്‍ക്ക് നിക്ഷേപസംഖ്യ തിരികെ നല്‍കുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതാണ്. ലിക്വിഡേഷന്‍ സമയത്ത് DICGCയുടെ സാധാരണ നടപടി ക്രമങ്ങൾക്ക് വിധേയമായി എല്ലാ നിക്ഷേപകര്‍ക്കും തങ്ങളുടെ നിക്ഷേപം ഒരു ലക്ഷം രൂപയുടെ പരിധിക്കുള്ളില്‍ ലഭിക്കുവാൻ അര്‍ഹരാണ്. അജിത് പ്രസാദ് പത്രപ്രസ്താവന : 2018-2019/69 |