<font face="mangal" size="3">റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മഹാരാഷ്ട്ര, നാഗ്പ - ആർബിഐ - Reserve Bank of India
റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ മഹാരാഷ്ട്ര, നാഗ്പൂരിലെ നവോദയ അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിന്റെ ലൈസന്സു റദ്ദാക്കി
ഒക്ടോബര് 9, 2018 റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ മഹാരാഷ്ട്ര, നാഗ്പൂരിലെ നവോദയ അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിന്റെ ലൈസന്സു റദ്ദാക്കി റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ.) 2018 ഒക്ടോബര് 4-ലെ ഉത്തരവിലൂടെ മഹാരാഷ്ട്ര, നാഗ്പൂരിലെ നവോദയ അര്ബന് സഹകരണ ബാങ്ക് ലിമിറ്റഡിന്റെ, ബാങ്കിംഗ് ബിസിനസ്സ് നടത്താനുള്ള ലൈസന്സ്, 2018 ഒക്ടോബര് 08 ബിസിനസ്സ് സമയം അവസാനിച്ച തുമുതല് റദ്ദാക്കി. സഹകരണ കമ്മീഷ്ണറോടും മഹാരാഷ്ട്ര സഹകരണസംഘം രജിസ്ട്രാ റോടും, ഈ ബാങ്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനും, ബാങ്കിന് ഒരു ലിക്വിഡേറ്ററെ നിയമിക്കാനും ആവശ്യ പ്പെട്ടിട്ടുണ്ട്. താഴെപ്പറയുന്ന പശ്ചാത്തലത്തിലാണ് റിസര്വ്ബാങ്ക് സഹകരണബാങ്കിന്റെ ലൈസന്സ് റദ്ദാക്കിയത്. (i) ബാങ്കിന് മതിയായ മൂലധനമില്ല; വരുമാനം നേടാനുള്ള സാദ്ധ്യതകളും ഇല്ല. ആയതിനാല്, ബാങ്ക്, 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 11(1), സെക്ഷന് 22(3)(d), ഒപ്പം 56 എന്നീ വകുപ്പുകളിലെ വ്യവസ്ഥകള് പാലിക്കുന്നില്ല. (ii) 1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 22(3) (a), 22 3(b), 22(3)(C), 22(3) (d), 22(3) (e) ഒപ്പം സെക്ഷന് 56 എന്നീ വകുപ്പുകളിലെ വ്യവസ്ഥകള് പാലിക്കുന്നതില് ബാങ്ക് പരാജയപ്പെട്ടു. (iii) ബാങ്കിന്റെ തുടര്ന്നുള്ള പ്രവര്ത്തനം നിക്ഷേപകരുടെ താല്പര്യങ്ങളെ ദോഷകരമായി ബാധിക്കും. (iv) ബാങ്കിന്റെ ഇപ്പോഴുള്ള സാമ്പത്തികനിലവച്ച്, നിക്ഷേപകരുടെ മുഴുവന് തുകയും കൊടുക്കാന് സാധിക്കില്ല. (v) ബാങ്ക് തുടര്ന്നും അതിന്റെ പ്രവര്ത്തനം തുടര്ന്നാല്, അത് പൊതുതാല്പര്യത്തെ പ്രതികൂലമായി ബാധിക്കും. മഹാരാഷ്ട്ര, നാഗപൂരിലെ നവോദയ അര്ബന് സഹകരണബാങ്ക് ലിമിറ്റഡിനെ ബാങ്കിന്റെ ലൈസന്സ് റദ്ദു ചെയ്തതിനെതുടര്ന്ന്, ഉടന് പ്രാബല്യം വരത്തക്കവിധം 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 5(b) ഒപ്പം സെക്ഷന് 56 എന്നീ വകുപ്പുകളില് നിര്വചിച്ചിട്ടുള്ളതുപോലെയുള്ള, നിക്ഷേപങ്ങള് സ്വീകരിക്കുകയും മടക്കി നല്കുകയു മുള്പ്പെടെയുള്ള ബാങ്കിംഗ് പ്രവര്ത്തനങ്ങള് നടത്തുന്ന തില്നിന്നും വിലക്കിയിരിക്കുന്നു. ലൈസന്സ് റദ്ദാക്കപ്പെടുകയും, ലിക്വിഡേഷന് നടപടികള് ആരംഭിക്കുകയും ചെയ്തിരിക്കു ന്നതിനാല്, മഹാരാഷ്ട്ര നാഗ്പൂരിലെ നവോദയ അര്ബന് സഹകരണബാങ്ക് ലിമിറ്റഡിന്റെ നിക്ഷേപകര്ക്ക്, 1961-ലെ ഡിഐസിജിസി ആക്ട് (DICGC Act) അനുസരിച്ച് നിക്ഷേപങ്ങള് മടക്കിനല്കാനുള്ള നടപടികള് തുടങ്ങും. ലിക്വിഡേഷനിലായ ബാങ്കിന്റെ ഓരോ നിക്ഷേപകനും, അവരുടെ നിക്ഷേ പങ്ങളില്നിന്നും ഏറ്റവും ഉയര്ന്ന നിരക്കായ 1,00,000 (ഒരു ലക്ഷം) രൂപ മാത്രം, സാധാരണ വ്യവസ്ഥകളനുസരിച്ച് ഡിപ്പോസിറ്റ് ഇന്ഷ്വറന്സ് ആന്റ് ക്രെഡിറ്റ് ഗാരന്റി കോര്പ്പറേഷനിന് (DICGC) നിന്നും ലഭിക്കാന് അവകാശമുണ്ട്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/823 |