ലോകസേവ സഹകാരി ബാങ്കിന് (പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു
സെപ്തംബർ 18, 2017 ലോകസേവ സഹകാരി ബാങ്കിന് (പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്കിന്റെ 2017 സെപ്തംബർ 14 ലെ ഉത്തരവ് പ്രകാരം ലോകസേവ സഹകാരി ബാങ്കിന് (പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ് റദ്ദു ചെയ്തിരിക്കുന്നു. 2017 സെപ്തംബർ 18 ന്റെ ഇടപാടുകള്‍ അവസാനിക്കുന്ന സമയം മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടായിരിക്കും. ലിക്വിഡേറ്ററെ നിയമിക്കുവാനും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനുമായി സഹകരണ സംഘം രജിസ്ട്രാര്‍ (മഹാരാഷ്ട്ര) വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. ബാങ്കിന്റെ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുവാനുള്ള കാരണങ്ങള്‍:
2. ലൈസന്‍സ് റദ്ദു ചെയ്തതോടു കൂടി ലോകസേവ സഹകാരി ബാങ്കിനെ (പൂനെ, മഹാരാഷ്ട്ര) ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 5(b), 56 എന്നീ വകുപ്പുകളിൽ നിര്‍വചിച്ചിരിക്കുന്ന ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും ഈ സമയം മുതല്‍ നിരോധിച്ചിരിക്കുന്നു. 3. ലൈസന്‍സ് റദ്ദു ചെയ്യുകയും ലിക്വിഡേഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത സ്ഥിതിക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറൻസ് & ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ബാങ്കിന്റെ നിക്ഷേപകര്‍ക്ക് നിക്ഷേപസംഖ്യ തിരികെ നല്‍കുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതാണ്. ലിക്വിഡേഷന്‍ സമയത്ത് DICGCയുടെ സാധാരണ നടപടിക്രമങ്ങള്‍ക്കു വിധേയമായി എല്ലാ നിക്ഷേപകര്‍ക്കും തങ്ങളുടെ നിക്ഷേപം ഒരു ലക്ഷം രൂപയുടെ പരിധിക്കുള്ളില്‍ ലഭിക്കുവാന്‍ അർഹത ഉണ്ടായിരിക്കും. അനിരുദ്ധ.ഡി.യാദവ് പത്രപ്രസ്താവന: 2017-2018/766 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: