<font face="Mangal" size="3">റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ 36 ബാങ്കുകളുടെ മേല - ആർബിഐ - Reserve Bank of India
റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ 36 ബാങ്കുകളുടെ മേല് പണപ്പിഴ ചുമത്തി
മാര്ച്ച് 08, 2019 റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ 36 ബാങ്കുകളുടെ മേല് പണപ്പിഴ ചുമത്തി റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ (ആര് ബി ഐ) അതിന്റെ 2019 ജനുവരി 31, ഫെബ്രുവരി 25 എന്നീ തീയതികളിലെ ഉത്തരവുകള് പ്രകാരം, SWIFT- ഉമായി ബന്ധപ്പെട്ട പ്രവര്ത്തന നിയന്ത്രണങ്ങള് ശക്തിപ്പെടുത്താനും, റിസര്വ് ബാങ്കി ന്റെ വിവിധ നിര്ദ്ദേശങ്ങള് സമയബന്ധിതമായി നടപ്പില്വരുത്താനു മുള്ള നിര്ദ്ദേശങ്ങള് പാലിക്കാതിരുന്നതിന് താഴെകാണിച്ചിട്ടുള്ള 36 ബാങ്കുകളുടെ മേല് പണപ്പിഴചുമത്തി.
1949 ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 47 A (1) (c) ഒപ്പം സെക്ഷന് 46(4)(i)എന്നിവയിലെ വ്യവസ്ഥകള് പ്രകാരം റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യയില് നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആര്ബിഐ പുറപ്പെടുവിച്ചിട്ടുള്ള മുകളില് പറഞ്ഞിട്ടുള്ള നിര്ദ്ദേശങ്ങള് പാലിക്കാതിരുന്നതിനാണ് ഈ പിഴകള് ചുമത്തിയിട്ടുള്ളത്. പശ്ചാത്തലം 50 പ്രമുഖ ബാങ്കുകളുടെ SWIFT സംബന്ധമായ പ്രവര്ത്തന നിര്ദ്ദേശങ്ങള് ശക്തിപ്പെടുത്തുന്നതിനുള്ള ആര്ബിഐ ഉത്തരവുകള് നടപ്പിലാക്കുന്നതും പാലിക്കുന്നതും സംബന്ധിച്ച ഒരവലോകനം നടത്തുകയുണ്ടായി. അതിൽ താഴെപ്പറയുന്നവയെ സംബന്ധിച്ച ഒന്നോ അതിലധികമോ പ്രധാന നിര്ദ്ദേശങ്ങള് പാലിക്കുന്നില്ലെന്ന് വെളിപ്പെട്ടു.
അവലോകനത്തിലെ കണ്ടെത്തലുകളും, നിയമങ്ങള് പാലിക്കുന്നതില് വരുത്തുന്ന പോരായ്മകളുടെ തോതും അടിസ്ഥാനമാക്കി 49 ബാങ്കുകള്ക്ക് നോട്ടീസുകള് നല്കി. നോട്ടീസില് ചൂണ്ടിക്കാണിച്ചിട്ടുള്ള റിസര്വ് ബാങ്ക് നിര്ദ്ദേശങ്ങള് നടപ്പിലാക്കാതിരുന്നതിന് പിഴചുമത്താതിരിക്കുന്നതിനുള്ള കാരണങ്ങള് ബോധിപ്പിക്കാനായിരുന്നു നോട്ടീസുകള്. ബാങ്കുകളില് നിന്നും ലഭിച്ച മറുപടികളും ചോദിച്ചവര് നേരിട്ടുനല്കിയ വിശദീകരണങ്ങളും, അധികമായി നല്കിയ സമര്പ്പണങ്ങളും പരിഗണിച്ച ശേഷം മേല്ക്കാണിച്ച 36 ബാങ്കുകളുടെ മേല്, നിയമങ്ങള് പാലിക്കുന്നതില് ഓരോ ബാങ്കിലും വന്നപോരായ്മകളുടെ തോതിന്റെ അടിസ്ഥാനത്തില് പണപ്പിഴചുമത്താന് ആര്ബിഐ തീരുമാനി ക്കുകയായിരുന്നു. ഈ നിയന്ത്രണങ്ങള് പാലിക്കപ്പെടു ന്നുണ്ടോ എന്ന് കര്ശനമായും തുടര്ച്ചയാ യും ആര് ബി ഐ നിരീക്ഷണങ്ങള് തുടര്ന്നും നടത്തിക്കൊണ്ടിരിക്കും. ജോസ്.ജെ കാട്ടൂര് പ്രസ്സ് റിലീസ് 2018-2019/2144 |