<font face="mangal" size="3">റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, എയർടെൽ പേയ്‌മെൻറ്റŔ - ആർബിഐ - Reserve Bank of India
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, എയർടെൽ പേയ്മെൻറ്റ്സ് ബാങ്ക് ലിമിറ്റഡിനെതിരെ, പണപരമായ പ്പിഴ ചുമത്തി.
മാർച്ച് 09, 2018 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, എയർടെൽ പേയ്മെൻറ്റ്സ് ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 2018 മാർച്ച് 07-ന് എയർടെൽ പെയ്മെൻറ്റ്സ് ബാങ്കിനെതിരെ 50 മില്യൻ രൂപയുടെ പണപ്പിഴ ചുമത്തി. 'നിങ്ങളുടെ ഇടപാടുകാരനെ അറിയുക' (Know your customer) (കെവൈസി) നിർദ്ദേശങ്ങളെ സംബന്ധിച്ച് 'പെയ്മെൻറ്റ് ബാങ്കുകൾക്കുള്ള പ്രയോഗമാർഗ്ഗ നിർദ്ദേശങ്ങൾ' ലംഘിച്ചതിനാണ് പിഴചുമത്തിയത്. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(c), ഒപ്പം സെക്ഷൻ 46(4)(i) എന്നിവ റിസർവ് ബാങ്കിനു നൽകുന്ന അധികാരം പ്രയോഗിച്ച്, മുകളിൽ പറഞ്ഞ ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാതിരുന്നത് പരിഗണിച്ചാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. പശ്ചാത്തലം വ്യക്തവും പ്രത്യേകവുമായ സമ്മതമില്ലാതെ ബാങ്ക്, ഇടപാടുകാരുടെ അക്കൗണ്ടുകൾ തുടങ്ങി. പരാതികളുടേയും, പ്രതികൂലമാദ്ധ്യമ റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ, റിസർവ് ബാങ്ക്, 2017 നവംബർ 20 നും 22 നും ഇടയ്ക്ക് ഒരു മേൽനോട്ടപരിശോധന നടത്തി. മേൽനോട്ടപരിശോധനാ റിപ്പോർട്ടും പ്രസക്തമായ മറ്റു രേഖകളും മറ്റ് പലതിന്റേയും കൂട്ടത്തിൽ, 'പെയ്മെന്റ് ബാങ്കുകൾക്കുള്ള പ്രവർത്തന മാർഗ്ഗ നിർദ്ദേശങ്ങളും', നിങ്ങളുടെ കസ്റ്റമറെ അറിയുക (കെവൈസി) നിർദ്ദേശങ്ങളും ലംഘിക്കപ്പെട്ടിട്ടുള്ളതായി വെളിപ്പെടുത്തി. രേഖകളുടെ അടിസ്ഥാനത്തിൽ 2018 ജനുവരി 15 ന്, റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാതിരുന്നതിന് പിഴചുമത്താതിരിക്കാൻ വിശദീകരണം നൽകണമെന്ന് കാണിച്ച് ഒരു കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന് ബാങ്ക് നൽകിയ മറുപടിയും നേരിട്ടുബോധിപ്പിച്ച കാര്യങ്ങളും പരിഗണിച്ചതിനുശേഷം, ആർബിഐ മാർഗ്ഗനിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കപ്പെട്ടിട്ടില്ല എന്ന ആരോപണങ്ങൾ വസ്തുനിഷ്ടമാണെന്നും പണപ്പിഴചുമത്താവുന്നതാണെന്നും കണ്ടെത്തി. ജോസ് ജെ. കാട്ടൂർ പ്രസ്സ് റിലീസ് 2017-208/2410 |