<font face="mangal" size="3px">റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കോർപ്പറേഷൻ ബാങ്കിന! - ആർബിഐ - Reserve Bank of India
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കോർപ്പറേഷൻ ബാങ്കിനുമേൽ പണപ്പിഴ ചുമത്തി
ആഗസ്റ്റ് 02, 2019 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കോർപ്പറേഷൻ ബാങ്കിനുമേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ), 2019 ജൂലൈ 31-ലെ ഉത്തരവിൻ പ്രകാരം കോർപ്പറേഷൻ ബാങ്കിനുമേൽ (പ്രസ്തുത ബാങ്ക്) ഒരു കോടി രൂപയുടെ പണപ്പിഴ ചുമത്തി. താഴെപ്പറയുന്ന കാര്യങ്ങളിൽ, ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിനാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്.
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A (1) (c), ഒപ്പം 46 (4) (i), 51 (1) എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ പ്രകാരം, ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ്, ഈ പിഴ ചുമത്തിയിട്ടുള്ളത്. നിയന്ത്രണ സംബന്ധമായ നിയമങ്ങൾ പാലിക്കുന്നതിൽ വന്ന പോരായ്മകൾ ക്കാണ് ഈ നടപടി. അല്ലാതെ ബാങ്ക് നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടുകളെയോ, ഇടപാടുകാരുമായി ഏർപ്പെട്ടിട്ടുള്ള ഉടമ്പടികളുടേയോ സാധുതയെ സംബന്ധിച്ചുള്ള അഭിപ്രായ പ്രകടനമായി ഇതിനെ കരുതേണ്ടതില്ല. പശ്ചാത്തലം സൈബർ സുരക്ഷാ സംഭവത്തെ സംബന്ധിച്ച് ബാങ്ക് സമർപ്പിച്ച, റിപ്പോർട്ടിലൂടെ വെളിച്ചത്തുവന്ന റദ്ദാക്കപ്പെട്ട ഒരു ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയ ഒരു കളവിടപാടിലൂടെ ഇതുസംബന്ധമായ (വാണിജ്യ ബാങ്കുകളും തെരഞ്ഞെടുക്കപ്പെട്ട എഫ്ഐകളും റിപ്പോർട്ടു ചെയ്യേണ്ട ബാങ്കുകളിലുള്ള സൈബർ സുരക്ഷാ രൂപഘടനയും വ്യാജ ഇടപാടുകളുടെ വർഗ്ഗീകരണവും) ആർബിഐ ഉത്തരവുകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായി വെളിപ്പെട്ടു. ആർബിഐ ഉത്തരവുകൾ പാലിക്കാതിരുന്നതിന് പിഴ ചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാ നാവശ്യപ്പെട്ട്, പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. ബാങ്കിന്‍റെ മറുപടിയും, മുഖദാവിൽ സമർപ്പിച്ച നിവേദനങ്ങളും പരിഗണിച്ചതിൽ ബാങ്ക് ആർബിഐ ഉത്തരവുകൾ പാലിച്ചില്ലെന്ന കുറ്റം സാരവത്താണെന്നും, പണപ്പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള തീരുമാനത്തിൽ ആർബിഐ എത്തുകയായിരുന്നു. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/331 |