RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78511305

കോർപ്പറേഷൻ ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് പിഴചുമത്തി

നവംബര്‍ 29, 2019

കോർപ്പറേഷൻ ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് പിഴചുമത്തി

ഭാരതീയ റിസർവ് ബാങ്ക് 2019 നവംബർ 29 ന് പുറപ്പെടുവിച്ച ഒരു ഉത്തരവിലൂടെ കോർപ്പറേഷൻ ബാങ്കിന് (ബാങ്ക്) ഒന്നര കോടിരൂപ പിഴചുമത്തിയിരിക്കുന്നു. ആർബിഐ ബാങ്കുകൾക്കായി നൽകിയിരുന്ന നിർദേശങ്ങളിലെ ചില നിബന്ധനകൾ പാലിക്കാതിരുന്നതാണ് ഇതിന് കാരണം. ''വായ്പകളിലെ നിഷ്‌ക്രിയ ആസ്തികൾക്കായുള്ള കരുതി വയ്ക്കൽ, വരുമാനപരിഗണനം, ആസ്തി വർഗീകരണം എന്നിവയ്ക്കായുള്ള ജാഗ്രതാമാനദണ്ഡങ്ങൾ,'' ''വരുമാനപരിഗണനം, ആസ്തിവർഗീകരണം, വായ്പകളെ സംബന്ധിച്ചുള്ള കരുതിവയ്ക്കൽ എന്നിവയ്ക്കായുള്ള ജാഗ്രതാ മാനദണ്ഡങ്ങൾ,'' ''ബാങ്കുകളിലെ ഇൻവെസ്റ്റ്‌മെന്റ് വിഭാഗത്തിന്റെ പ്രവർത്തനം, മൂല്യനിർണയം, വർഗീകരണം എന്നിവയ്ക്കായുള്ള ജാഗ്രതാ മാനദണ്ഡങ്ങൾ,'' ''സമ്പദ്‌വ്യവസ്ഥയിലെ ക്ലേശിത ആസ്തികളെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടിയുള്ള പദ്ധതി - പരിഹാരവും പുന:സംഘടനയും,'' ''വായ്പകളുടെ അന്തിമ വിനിയോഗം സൂക്ഷ്മ നിരീക്ഷണം,'' ''ബാങ്കുകളുടെ ബിൽ ഡിസ്‌കൗണ്ടിങ്/ റീഡിസ്‌കൗണ്ടിങ്,'' ''ഭാരതീയ റിസർവ് ബാങ്ക് (തട്ടിപ്പുകളുടെ വർഗീകരണവും ബാങ്കുകളും തിരഞ്ഞെടുക്കപ്പെട്ട ധനകാര്യസ്ഥാപനങ്ങളും നൽകേണ്ടുന്ന അറിയിപ്പുകളും) നിർദേശങ്ങൾ 2016'' എന്നിവയിലെ നിബന്ധനകളാണ് പാലിക്കപ്പെടാതിരുന്നത്.

2. ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 - ലെ സെക്ഷൻ 46(4) (i), സെക്ഷൻ 51 (1) എന്നിവയോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47(എ) (1) (സി) പ്രകാരമുള്ള വ്യവസ്ഥകളനുസരിച്ച് ആർബിഐ യിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. കാര്യനിർവഹണപരമായ അനുവർത്തനത്തിൽ കണ്ടെത്തിയ ന്യൂനതകളെ ആസ്പദമാക്കിയുള്ളതാണ് ഈ നടപടി. ഇത്, ബാങ്ക് അതിന്റെ ഇടപാടുകാരുമായി ഏർപ്പെട്ടിട്ടുള്ള എന്തെങ്കിലും കരാറിന്റെയോ, ഇടപാടിന്റെയോ സാധുതയെക്കുറിച്ച് വിധിപറയാനുദേശിച്ചുള്ളതല്ല.

പശ്ചാത്തലം

ബാങ്കിന്റെ 2017 മാർച്ച് 31-ലെ സാമ്പത്തിക നിലയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട റിസ്‌ക് അസസ്സ്‌മെന്റ് റിപ്പോർട്ടി (ആർഎആർ) നെക്കുറിച്ചും നടത്തിയ ചട്ടപ്രകാരമുള്ള പരിശോധനയിൽ മറ്റ് കാര്യങ്ങളോടൊപ്പം, മേൽപ്പറഞ്ഞ കാര്യങ്ങളിൽ ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കാതിരുന്നത് വെളിച്ചത്തുവരികയുണ്ടായി. തുടർന്ന്, മേൽപ്രസ്താവിച്ച നിർദേശങ്ങൾ പാലിക്കാതിരുന്നതിന് പിഴ ചുമത്താതിരിക്കാൻ എന്തെങ്കിലും കാരണം കാണിക്കാനുണ്ടോ എന്ന് ആരാഞ്ഞ് ബാങ്കിന് ഒരു നോട്ടീസ് നൽകിയിരുന്നു. ഇതിന് ബാങ്ക് നൽകിയ മറുപടിയും, നേരിട്ടുള്ള കൂടിക്കാഴ്ചയിൽ ബാങ്ക് വാക്കാൽ പരാമർശിച്ചകാര്യങ്ങളും, കൂടുതലായി സമർപ്പിച്ച പത്രികകളും പരിശോധിച്ചതിനുശേഷം ആർബിഐ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന കുറ്റാരോപണങ്ങളിൻമേൽ ബാങ്കിന് ധനപരമായ പിഴ ചുമത്തേണ്ടുന്ന ആവശ്യമുണ്ടെന്നുള്ള തീരുമാനത്തിൽ ആർബിഐ എത്തുകയാണുണ്ടായത്.

(യോഗേഷ് ദയാല്‍) 
ചീഫ് ജനറല്‍ മാനേജര്‍

പ്രസ് റിലീസ് : 2019-2020/1310

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?