<font face="mangal" size="3px">റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പതിനൊന്നു ബാങ്കുകള! - ആർബിഐ - Reserve Bank of India
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പതിനൊന്നു ബാങ്കുകളുടെമേൽ പണപ്പിഴ ചുമത്തി
ആഗസ്റ്റ് 05, 2019 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പതിനൊന്നു ബാങ്കുകളുടെമേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, (ആർബിഐ) അതിന്‍റെ, 2019 ജൂലൈ 31-ലെ ഉത്തരവിൻ പ്രകാരം പതിനൊന്നു ബാങ്കുകളുടെമേൽ പണപ്പിഴ ചുമത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ, (വാണിജ്യബാങ്കുകളും ചില പ്രത്യേക എഫ്ഐകളും കളവിടപാടുകളുടെ വർഗ്ഗീകരണവും റിപ്പോർട്ടിംഗും)2016-ലെ നിർദ്ദേശങ്ങൾ, പ്രകാരമുള്ള ചില വ്യവസ്ഥകൾ പാലിക്കാതിരുന്നതിനാണ് ഈ ബാങ്കുകൾക്കെതിരെ പിഴ ചുമത്തിയത്. വിവരങ്ങൾ താഴെ കൊടുത്തിരിക്കുംവിധം.
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് 47 A,(1)(c) ഒപ്പം 46(4) (i), 51 (1) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ് ഈ പിഴകൾ ചുമത്തിയിട്ടുള്ളത്. ആർബിഐയുടെ മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ ബാങ്കുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാണ് പിഴകൾ ചുമത്തിയത്. നിയന്ത്രണ സംബന്ധമായ ഉത്തരവുകൾ പാലിക്കുന്നതിൽവന്ന പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അല്ലാതെ ഈ ബാങ്കുകൾ അവയുടെ കസ്റ്റമറുമായി ഏർപ്പെട്ടിട്ടുള്ള ഏതെങ്കിലും ഇടപാടുകളോ, കരാറുകളോ സംബന്ധമായുള്ള അഭിപ്രായപ്രകടനമാണെന്നു കരുതേണ്ടതില്ല. പശ്ചാത്തലം ഒരു അക്കൌണ്ടിൽ ഒരു കളവിടപാടു നടന്നാൽ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ക്രിമിനൽ നടപടികൾ തുടങ്ങിവച്ചതിന്‍റെ പശ്ചാത്തലത്തിൽ ഉടൻതന്നെ അത് ആർബിഐ യ്ക്ക് റിപ്പോർട്ടു ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ബാങ്കുകൾ അവ റിപ്പോർട്ടു ചെയ്യാതിരിക്കുകയോ, താമസിച്ച് റിപ്പോർട്ട് ചെയ്യുകയോ, ചെയ്യുന്നതുകാരണം ആർബിഐ യുടെ മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കപ്പെടാതെ പോകുന്നതിൽ കലാശിച്ചിട്ടുണ്ട്. ഇപ്രകാരം നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിന് പിഴ ചുമത്താതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഈ ബാങ്കുകൾക്കു നോട്ടീസുകൾ നൽകി. ബാങ്കുകളിൽനിന്നും ലഭിച്ച മറുപടികൾ, ഈ ആവശ്യം ഉന്നയിച്ച ചില ബാങ്കുകൾ മുഖദാവിൽ നൽകിയ വിശദീകരണങ്ങൾ, കൂടുതലായി ഇക്കാര്യത്തിൽ നൽകിയ സമർപ്പണങ്ങൾ എന്നിവ പരിശോധിച്ചതിൽ, മുകളിൽ പറഞ്ഞിരിക്കുന്ന ആർബിഐ ഉത്തരവുകൾ പാലിക്കാതിരുന്നതുമൂലം ചാർത്തപ്പെട്ട കുറ്റങ്ങൾ സാരവത്താണെന്നും ഓരോ ബാങ്കും ചെയ്ത ലംഘനങ്ങളുടെ തോതനുസരിച്ച്, മുകളിൽ പറഞ്ഞിരിക്കുന്ന പതിനൊന്ന് ബാങ്കുകളുടെമേൽ ഓരോന്നിനും പണപ്പിഴകൾ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തിൽ ആർബിഐ എത്തുകയായിരുന്നു. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/351 |